ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തീവ്ര വലതുപക്ഷ വാദിയുടെ കുടിയേറ്റ വിരുദ്ധ പ്രതിഷേധം. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിന്റെ ലോബിയിൽ നിൽക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ നിലയുറപ്പിച്ച പ്രതിഷേധക്കാരൻ മോദിയെ നോക്കി വംശീയ അധിക്ഷേപത്തോടെ ബഹളം വെക്കുകയായിരുന്നു.
“ഇവിടെ ഇന്ത്യക്കാർ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്ട്രേലിയക്കാർക്കുള്ളതാണ്” എന്നായിരുന്നു ഇയാൾ ഉറക്കെ വിളിച്ചുപറഞ്ഞത്. ഓസ്ട്രേലിയയിലെ പ്രമുഖ സോഷ്യൽ മീഡിയ താരമായ 22 കാരൻ ഹ്യൂഗോ ലെനോൺ എന്ന യുവാവാണ് പ്രതിഷേധിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് മാറ്റി. മുൻപും പ്രധാനമന്ത്രിക്ക് നൽകിയ ഒരു സ്വീകരണ ചടങ്ങിൽ ഇയാൾ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്.
വാർത്തവിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#NarendraModi #AustraliaVisit #Sydney #Melbourne #ModiInAustralia #HugoLennon #BreakingNews #MalayalamNews #ManoramaOnline #AntiImmigration #SecurityBreach #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs







