തങ്ങളുടെ തീരദേശ റഡാറുകൾക്കും വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും നേരെ ശനിയാഴ്ച യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നടത്തിയ ബോംബാക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിലൂടെ നീങ്ങിയ ഇന്ധനക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു യുഎസ് നേരത്തെ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ ആക്രമണം തുടർന്നാൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നയതന്ത്ര ചർച്ചകളും അവസാനിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ യുഎസ് താവളങ്ങൾ ‘നരകമാക്കി’ മാറ്റുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ രാജ്യവ്യാപകമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമാതിർത്തി പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായി സംരക്ഷിക്കുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു. ആക്രമണങ്ങളിൽ യുഎസ് സൈനികർക്ക് വൻതോതിലുള്ള നാശനഷ്ടങ്ങളോ ആൾനാശമോ സംഭവിച്ചിട്ടില്ലെന്നാണ് പ്രഥമിക യുഎസ് വിലയിരുത്തൽ.







