Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഇനി അയ്യപ്പ ദർശനം; ആൻഡമാൻ കാംബെൽ ബേയിലെ അയ്യപ്പ ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടന്നു

ഭാരതത്തിന്റെ തെക്കേ അറ്റത്ത് ഇനി അയ്യപ്പ ദർശനം; ആൻഡമാൻ കാംബെൽ ബേയിലെ അയ്യപ്പ ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടന്നു
കാംബെൽ ബേ (ആൻഡമാൻ): ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗ്രേറ്റ് നിക്കോബാർ കാംബെൽ ബേയിൽ പുതുതായി നിർമ്മിച്ച ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ ഏറ്റവും തെക്കേ മുനമ്പിൽ സീറോ പോയിൻ്റിൽ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രമാണിത്.
പ്രതിഷ്ഠാ ചടങ്ങുകൾക്ക് വൈക്കം നീണ്ടൂർ മനയിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പരമ്പരാഗത തന്ത്രവിധി പ്രകാരമുള്ള ശുദ്ധിക്രിയകൾ, വാസ്തുബലി, ബിംബശുദ്ധി, ലക്ഷാർച്ചന എന്നിവയ്ക്ക് ശേഷമാണ് വിഗ്രഹപ്രതിഷ്ഠാ കർമ്മങ്ങൾ നടന്നത്. തുടർന്ന് നടന്ന ദീപാരാധനയിലും വിപുലമായ അന്നദാനത്തിലും ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.ശിവൻ, ദേവി, ഗണപതി, മുരുകൻ, ഹനുമാൻ ഉപ ദേവാലയങ്ങളും ഇവിടെ ഉണ്ട്. കാംബെൽ ബേയിലെ മലയാളി കൂട്ടായ്മകളുടെയും ഭക്തജനങ്ങളുടെയും ദീർഘകാലത്തെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ക്ഷേത്രം യാഥാർത്ഥ്യമായത്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ ജീവനക്കാർ, മുൻ സൈനികർ, ബിസിനസ്സ്-തൊഴിൽ ആവശ്യങ്ങൾക്കായി ഇവിടെ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങൾ എന്നിവർ ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകി.
മലയാളികൾക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി മാതൃഭാഷകളായുള്ള നിരവധി ഭക്തരും പ്രതിഷ്ഠാ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement