പൂർവികർ സ്വീകരിച്ച മാനവീക സൗഹാർദ്ദവും സ്നേഹവും നില നിർത്തുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടതെന്ന്
മുഹറം പത്ത് അശൂറ ദിനാചരണം ആഹ്യാനം ചെയ്തു.
സൂഫി ഇസ്ലാമിക് ബോർഡ് കേരള സ്റ്റേറ്റ് കമ്മിറ്റിയും മൗലായത്ത് മർകസ് അജ്മീർ നാഷണൽ കമ്മറ്റിയും സംയുക്തമായി തൃശൂർ ചാവക്കാട് കടപ്പുറം തൊട്ടാപ്പിലാണ് സമ്മേളനം നടത്തിയത്.
രാഷ്ട്രഭാഷ സ്നേഹമാകണം.മനുഷ്യർക്കിടയിൽ രണ്ടെന്ന ചിന്ത വെടിയണം. ഉദാത്തമായ മാനവീകതയുടെ പ്രചാരകരും പ്രഘോഷകരുമാകുമ്പോഴാണ് ദൈവീകത അർത്ഥവത്താകുന്നത് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി സാദു കൃഷ്നാന്ദ സരസ്വധി മഹാരാജ് പറഞ്ഞു.
ദിനാചരണ പരിപാടിയോടനുബന്ധിച്ച് കാർബല മൗലീദ്. പാരായണം,കൊടികയറ്റം,ഇഫ്താർ ദുആ സമ്മേളനം,
നൂറുകണക്കിന് കുടുംബങ്ങൾക്ക് ലങ്കർ വിതരണവും എന്നിവയും ഉണ്ടായിരുന്നു.ചടങ്ങിൽ സ്റ്റേറ് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള കോയ ജിഫ്രി തങ്ങൾ അധ്യക്ഷനായി.
തൃശൂർ ജില്ലാ മുൻ ഖാളി സയ്യിദ് അലി അൽ ഹൈദ്രൂസി തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ചു.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







