Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എസ് വൈ എസ് മാനവ സഞ്ചാരം നവംബർ 28 വ്യാഴം പത്തനംതിട്ടയിലെത്തും

പത്തനംതിട്ട: സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവിക വിചാരങ്ങളെ ഉണർത്തലും ലക്ഷ്യമിട്ട് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മാനവ സഞ്ചാരം
നാളെ (വ്യാഴം) പത്തനംതിട്ടയിൽ എത്തും.നവംബർ16 ന് കാസർകോട്ട് നിന്ന് ആരംഭിച്ച മാനവ സഞ്ചാരം
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയാണ് നയിക്കുന്നത്.
യാത്ര ഡിസംബർ 1 ന് തിരുവനന്തപുരത്ത് സമാപിക്കും. സ്നേഹവും സാഹോദര്യവും കുറയുന്ന സമൂഹം ദുർബലമാകുകയും അത് അപകടകരമായ ചലനങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സമൂഹത്തിൽ ഊഷ്മളമായ സൗഹൃദങ്ങൾ സ്ഥാപിക്കാനും വർഗീയ വിഭജന ആശയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഒരുക്കാനും ലക്ഷ്യമിട്ടാണ് മാനവ സഞ്ചാരം നടത്തുന്നത്.
പത്തനംതിട്ടയിലെത്തുന്ന മാനവ സഞ്ചാരത്തിൻ്റെ പ്രോഗ്രാമുകൾ രാവിലെ നടക്കുന്ന പ്രഭാത സവാരിയോടെയാണ് ആരംഭിക്കുക.
എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് ഏർളി ബേർഡ്സ് എന്ന പേരിലുള്ള പ്രഭാത നടത്തം സംഘടിപ്പിക്കുന്നത്. രാവിലെ 10.ന്
യുവജന സംഘടന പ്രതിനിധികൾ,സാമൂഹിക – സാംസ്കാരിക പ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച
ടേബിൾ ടോക്ക് പത്തനംതിട്ട വൈ എം സിയിൽ നടക്കും. ഉച്ചക്ക് 2 മണിക്ക് പ്രാസ്ഥാനിക സംഗമവും നടക്കും. വൈകീട്ട് 3:30 ന് മാനവികതയുടെ സന്ദേശങ്ങളുയർത്തി സൗഹൃദ നടത്തം ഉണ്ടാകും.
ജനറൽ ആശുപത്രി സമീപത്ത് നിന്ന് ആരംഭിച്ച് ഗാന്ധിസ്ക്വയർ ചുറ്റി ഠൗൺ ഹാൾ പരിസരത്ത് സമാപിക്കും, മത,സാമൂഹിക,രാഷ്ട്രീയ മേഖലകളിലുള്ളവർ സൗഹൃദ നടത്തത്തിൽ പങ്കുചേരും.
വൈകീട്ട് 4 മണിക്ക് നടക്കുന്ന മാനവസംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. യാത്രാ നായകൻ
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണംനടത്തും. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി ആമുഖഭാഷണം നിർവ്വഹിക്കും.

മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാദ്ധ്യക്ഷൻ
ഡോ.സാമുവേൽ മാർ ഐറേനിയോസ്, ശബരിമല നിലയ്ക്കൽ മുൻ മേൽശാന്തി
താന്ത്രികാചാര്യൻ ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി,
കെ യു ജനീഷ് കുമാർ എം എൽ എ,പ്രമോദ് നാരായണൻ
എം എൽ എ,
സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,ഡിസിസി ജില്ലാ പ്രസിഡൻ്റ്
ഫ്രെ. സതീഷ് കൊച്ചു പറമ്പിൽ,സി പി ഐ ജില്ലാ സെക്രട്ടറി
സി കെ ശശീധരൻ,
കേരള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും പത്തനാപുരം ഗാന്ധിഭവൻ ചെയർമാനുമായ
ഡോ.പുനല്ലൂർ സോമരാജൻ,
ഫാ.ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ് കോപ്പ,
മുനിസിപ്പൽ
പ്രതിഭക്ഷ നേതാവ്
ജെ ജാസിംകുട്ടി,
എന്നീവർ പ്രസംഗിക്കും,

പത്രസമ്മേളനത്തില്‍ പങ്കെടുത്തവർ.

Advertisement

(കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് ഹാജി അലങ്കാർ, ജില്ലാ സെക്രട്ടറി എ എം ഇസ്മായിൽ,
എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി
എ പി മുഹമ്മദ് അഷ്ഹർ,
ജില്ലാ പ്രസിഡൻ്റ് സലാഹുദ്ദീൻ മദനി,
പ്രോഗ്രാം കോ-ഓർഡിനേറ്റർ സുധീർ വഴിമുക്ക്

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement