Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി കൂട്ടധർണ്ണ നടത്തി

ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ അഖിലേൻഡ്യാ പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ടമായ ജില്ലാധർണ്ണ തിരുവല്ല ടെലികോം ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ നവംബർ 27 ബുധൻ രാവിലെ 10 മണിക്ക് ജില്ലാ ചെയർമാൻ എം ജി എസ് കുറുപ്പിന്റെ അധ്യക്ഷതയിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ജനു മാത്യു ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും ഐക്യം വിപുലപ്പെടുത്തി തൊഴിലാളി കർഷക ബഹുജന ഐക്യത്തിന്റെ പന്ഥാവിലേക്ക് എത്തിയാലേ ആത്യന്തികമായി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകോപനസമിതി കൺവീനർ വി ജയൻ സ്വാഗതമോതി. ബി എസ് എൻ എൽ ഇ യൂ ജില്ലാ പ്രസിഡന്റ്‌ എബ്രഹാം കുരുവിള കൃതജ്ഞത രേഖപ്പെടുത്തി. ബീനാ ജോൺ(ബി എസ് എ ൻ എൽ ഇ യൂ)കെ എസ് അജികുമാർ (എ ഐ ബി ഡി പി എ), കെ സന്തോഷ്കുമാർ (ബി എസ് എൻ എൽ സി സി ഡബ്ള്യൂ എഫ് ) പി രാജീവ്‌ (എ ഐ പി ആർ പി എ) തുടങ്ങിയവർ സംസാരിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement