Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വിനോദ സഞ്ചാരത്തെ കാത്ത് പമ്പാനദിയിലെ വെച്ചൂച്ചിറ പരുവ തുരുത്ത്.മനോഹരമായ ഈ പ്രദേശം വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

      വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമാകാന്‍ സാധ്യതകള്‍ളുള്ള പമ്പാനദിയിലെ പരുവ ഭാഗത്തുള്ള തുരുത്ത് അവഗണിക്കപ്പെടുന്നു.മാലി എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന തുരുത്തിന്റെ നാല് വശവും പമ്പാനദിയാണ്.തുരുത്തിന് രണ്ട് ഏക്കറോളം വിസ്തീര്‍ണ്ണമുണ്ട്.പ്രളയത്തിന് ശേഷം തുരുത്തിന്റെ വിസ്തീര്‍ണ്ണം അല്‍പ്പം വര്‍ധിച്ചിട്ടുണ്ട്. തരിമണലും ,വിവിധ വൃക്ഷങ്ങളും,ചെടികളും ഒക്കെയുള്ള തുരുത്ത് പെരുന്തേനരുവിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സമയം ചിലവിടാന്‍ പറ്റിയ ഇടമാണ്.ഇീറ്റ ഈ ഭാഗത്ത് ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്നു.തെങ്ങ് ഉള്‍പ്പെടെയുള്ള മറ്റ് വൃക്ഷങ്ങളും തണലേകുന്നു.ഈറ്റയിലുംമറ്റും കാട്ടുകോഴികളെ പലപ്പോഴും കാണാനാകും.അപൂര്‍വ്വം സമയങ്ങളില്‍ നദികടന്ന് തുരുത്തില്‍ കാട്ട്‌പോത്തും ,ആനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാനിധ്യവും ഉണ്ടാകാറുണ്ട്.ഈ തുരുത്തിന് അടുത്താണ് പരുവ മഹാദേവ ക്ഷേത്ര ആറാട്ട്കടവും ഉള്ളത്.പെരുന്തേനരുവിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയതായി സ്ഥാപിച്ചിട്ടുള്ള കോവേണി ഇറങ്ങി നടന്ന് തുരുത്തിന്റെ അടുത്തെത്താം.നദിയില്‍ വെള്ളം കൂടുതല്‍ ഉള്ളപ്പോള്‍ നദികടക്കാന്‍ പ്രയാസമാണ്.വെള്ളം കുറവുള്ളപ്പോള്‍ മാത്രമേ പരുവ കരഭാഗത്തുകൂടി ഇവിടെ എത്താന്‍ സാധിക്കൂ.തുരുത്ത് പാര്‍ക്ക് രൂപത്തിലേക്ക് മാറ്റിയാല്‍  വിനോദസഞ്ചാരികള്‍ക്ക് പ്രയോജനകരമാകും.ഇതിനായി സര്‍ക്കാര്‍ തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്.തുരുത്ത് വര്‍ഷങ്ങളോളം സ്വകാര്യ വ്യക്തി കൃഷിചെയ്തുവരുകയായിരുന്നു.പത്ത് വര്‍ഷത്തില്‍ അധികമായി തുരുത്ത് റെവന്യു വിഭാഗം ഏറ്റെടുത്തിട്ട്.ഉച്ച സമയത്തും നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് തുരുത്ത്.കാടിന്റെ കുളിര്‍മ്മയും, ഭംഗിയും ആസ്വതിക്കാന്‍ പറ്റിയ ഇടമാണിത്.

  അത്തിക്കയം-കടുമീന്‍ചിറ-പരുവ- നവോദയ റോഡില്‍ പരുവ മഹാദേവ ക്ഷേത്രത്തിന് താഴെയുള്ള മധുപടിയില്‍ നിന്ന് 100 മീറ്റര്‍ സഞ്ചരിച്ചാല്‍ തുരുത്തിന്റെ അടുത്തെത്താം.കട്ടിക്കല്‍ അരുവിക്ക് സമീപം മിനി ഡാം പണുത് തുരുത്തിനെയും ഉള്‍പ്പെടുത്തി വിശാല വിനോദ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
തുരുത്തിന്റെ അക്കരെ വനത്തോട് ചേര്‍ന്ന ഭാഗത്ത് ഈറ്റ കാടുകളില്‍ പഴയ കടുവാതാര ഉണ്ടെന്നാണ് ആദിവാസി വിഭാഗത്തിലെ മുതിര്‍ന്നവര്‍ പറയുന്നു.തുരുത്തില്‍ ചില സീസണുകളില്‍ പക്ഷികളും, തുമ്പിയും, പൂമ്പാറ്റയുമൊക്കെ കൂട്ടത്തോടെ എത്തുന്നത് പതിവാണ്. തുരുത്തിന്റെ സ്വാഭാഗിക ഭംഗിക്ക് കോട്ടംതട്ടാത്ത രീതിയില്‍ വിനോദ സഞ്ചാര പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement