പത്തനംതിട്ട : കോയിപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ 17 കാരിയുടെ മൊഴിയിൽ പെരുമ്പെട്ടി സ്റ്റേഷൻ പരിധിയിലും ലൈംഗിക പീഡനം നടന്നതായി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കോയിപ്പുറം പോലീസ് കേസെടുത്തു. കോയിപ്പുറം പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പെരുമ്പെട്ടി പോലീസ് റിമാൻഡ് അപേക്ഷ സഹിതം കോടതിയിൽ ഹാജരാക്കി. മല്ലപ്പള്ളി പാടിമൺ മണിക്കുഴി കോളനിയിൽ വിനീത് വിജയൻ( 21)ആണ് ഫോർമൽ അറസ്റ്റിന് വിധേയനായത്.
പ്ലസ് ടൂവിന് പഠിക്കുന്ന പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സ്നേഹത്തിലായ ഇയാൾ കാറിൽ വീടിനടുത്ത് എത്തി കുട്ടിയെ കയറ്റി നാഗപ്പാറയിലും, പെരുന്തേനരുവിയിലും, പാഞ്ചാലിമേട്ടിലും കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. കോയിപ്രം സ്റ്റേഷനിൽ വച്ച് മൊഴി പറയുകയാൽ അവിടെ സീറോ എഫ് ഐ ആർ എടുത്ത് പെരുമ്പെട്ടി സ്റ്റേഷനിൽ അയച്ചതിനെ തുടർന്നാണ് നടപടി. മേൽ നടപടി സ്വീകരിച്ചു വരുന്നു. കുട്ടിയുടെ മൊഴി പ്രകാരം ഫെബ്രുവരി 18 ന് നടന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ നടന്നത്.പോലീസ് സംഘത്തിൽ എ എസ് ഐമാരായ ഉണ്ണികൃഷ്ണൻ, ഷെറീന അഹമ്മദ്, എസ് സി പി ഓ സലാം കെ യൂസുഫ് എന്നിവരാണ് ഉണ്ടായിരുന്നത്.
Home കോയിപ്രം പോലീസെടുത്ത 17 കാരിയെ ലൈംഗികാതിക്രമകേസിൽ പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്ത് പെരുമ്പെട്ടി പോലീസ്