Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പോലീസ് ഉദ്യോഗസ്ഥർക്ക് ഏകദിനപരിശീലനം നടത്തി

പത്തനംതിട്ട : ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ജുവനൈൽ പോലീസ് യൂണിറ്റ് അംഗങ്ങൾക്കും വിക്ടിം ലെയ്‌സൺ ഓഫീസർമാർക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമബോധവൽക്കരണപരിപാടി നടത്തി. പോക്സോ നിയമം, ബാലനീതി നിയമം, ബാലവേല തുടങ്ങിയ വിഷയങ്ങളിൽ നടന്ന പരിശീലനപരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നിർവഹിച്ചു. മാറുന്ന സാഹചര്യത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളെയും, അവയുടെ പ്രയോഗവൽകരണം സമ്പന്ധിച്ചും മറ്റും പോലീസ് ഉദ്യോഗസ്ഥർ പൂർണബോധ്യമുള്ളവരാവുന്നതിനു ഇത്തരം പരിശീലനപരിപാടികൾ ഗുണകരമാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ബീനാ ഗോപാൽ അധ്യക്ഷയായി.
സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് ജില്ലാ നോഡൽ ഓഫീസറും ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുമായ കെ എ വിദ്യാധരൻ സ്വാഗതം പറഞ്ഞു. രാവിലെ 10 നാരംഭിച്ച പരിപാടിയിൽ പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്, ഡി വൈ എസ് പി കെ എ വിദ്യാധരൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സന്തീഷ് കുമാർ, ജില്ലാ ലേബർ ഓഫീസർ എസ് സുരാജ്,വി ആർ സി ജില്ലാ കോഡിനേറ്റർ അഡ്വ. കെ കല, ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വ. സീന എസ് നായർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. വൈകിട്ട് 5 ന് പരിപാടി സമാപിച്ചു, വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും 44 പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് എ എസ് ഐ മനോജ്‌ കൃതജ്ഞത പറഞ്ഞു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement