Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പുരസ്‌കാര നിറവിൽ വടശ്ശേരിക്കര ടി ടി ടി എം വി എച് എസ്

പൊതുവിദ്യാഭ്യാസ വകുപ്പ് വി എച് എസ് ഇ വിഭാഗം 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ മികച്ച എൻ എസ് എസ് യുണിറ്റിനുള്ള പുരസ്‌കാരം വടശ്ശേരിക്കര ടി ടി ടി എം വി എച് എസ് സ്കൂളും മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഇതേ സ്കൂളിലെ ഷൈനി ജോസഫും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെറ്റ് ഹാളിൽ 25-02-2025 ൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

ആന്റണി രാജു എം എൽ എ അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്‌ ഐ എ എസ്, എൻ എസ് എസ് റിജിയനാൽ ഡയറക്ടർ പി എൻ സന്തോഷ്‌, എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ. ആർ എൻ അൻസാൽ തുടങ്ങിയവർ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയോടെ യുള്ള ഇടപെടിൽ വിവിധ മേഖലകളിൽ നടത്തിയതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളിനെയും ഷൈനി ജോസഫിനെയും പുരസ്‌കാരം നെടുവാൻ തിരഞ്ഞെടുത്തത്. സഹപാഠിക്കൊരു വീട്, സ്നേഹവീടുകൾ, ആദിവാസി മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ, ആതുരാരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, തൊഴിൽ നിർമ്മാണ പരിശീലന ക്ലാസുകൾ തുടങ്ങിയവ അവയിൽ ചിലതു മാത്രം.

Advertisement


ബഹു റാന്നി എം എൽ എ പ്രമോദ് നാരായണൻ, സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ എൻ എസ് എസ് യുണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഓരോ ഘട്ടങ്ങളിലും നൽകി. അതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങളിൽ അതാതു മേഖലകളിലുള്ള നന്മനിറഞ്ഞ ഒരുപറ്റം ആൾക്കാരുടെ പിന്തുണയും ഉണ്ടായിരുന്നു. സാമൂഹ്യബോധമുള്ള ഒരുപറ്റം ചെറുപ്പക്കാരെ സമൂഹത്തിനു നൽകുവാൻ എൻ എസ് എസ് യുണിറ്റിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നു വിശ്വസിക്കുന്നതായി പ്രോഗ്രാം ഓഫീസർ ഷൈനി ജോസഫ് പറഞ്ഞു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement