പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി 14, 15 എന്നി തീയതികളിൽ തിരുവനന്തപുരം കുട്ടി അഹമദ് കുട്ടി നഗറിൽ (ബിഷപ്പ് പെരേര ഹാൾ നന്ദാവനം) നടക്കും .ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ചിഞ്ചു റാണി, പ്രതിപക്ഷ നേതാവ് വി ഡി സതിഷൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പി മാർ, എം എൽ എ മാർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വിവിധ സമുദായ നേതാക്കൾ, വിദ്യാഭ്യാസ വിദഗ്ദാർ തുടങ്ങിയവർ പങ്കെടുക്കും

സമ്മേളനത്തോട് അനുബന്ധിച്ചു വിവിധ വിദ്യാഭ്യാസ സെമിനാറുകൾ നടക്കും,സമ്മേളനം വിജയിപ്പിക്കാൻ എല്ലാവരുടെയും സാന്നിധ്യ സഹകരങ്ങൾ ഉണ്ടാവണമെന്ന് ഭാരവാഹികൾ അറിയിച്ചു.