പുതിയ സർക്കാർ അധികാരമേറ്റ് ‘119 ദിനം ’ തികഞ്ഞു.വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ജനങ്ങൾക്ക് പുതിയ ഭരണകൂടം നൽകിയ സമ്മാനം ‘മുഴുനീള ഇരുട്ടും. സംസ്ഥാനത്ത് പവർകട്ടും ലോഡ് ഷെഡിങ്ങും നിത്യസംഭവമായതോടെ സർക്കാരിന്റെ ആസൂത്രണമില്ലായ്മയ്ക്കെതിരെ ജനരോഷം ആളിപ്പടരുകയാണ്.പ്രതിപക്ഷത്തിരുന്ന കാലത്ത് വീറോടെ പ്രസംഗിച്ച് കൈയടി വാങ്ങിയവർ, ഭരണത്തിലേറി ഇത്രയും നാളായിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും അധികമായി എത്തിക്കാൻ കഴിയാതെ കൈമലർത്തുകയാണ്. വേനൽച്ചൂടിൽ ജനങ്ങൾ വെന്തുരുകുമ്പോൾ വകുപ്പ് മന്ത്രിയും അധികൃതരും നോക്കുകുത്തികളായി തുടരുകയാണ്. പ്രതിസന്ധി മുൻകൂട്ടി കണ്ട് കരാറുകൾ ഉറപ്പാക്കുന്നതിലോ വിതരണശൃംഖല കാര്യക്ഷമമാക്കുന്നതിലോ സർക്കാർ പൂർണമായി പരാജയപ്പെട്ടു. ഇതിനിടെ വൈദ്യുതി ബോർഡിലെ ഇടത് പക്ഷ ജീവനക്കാരുടെ ചൊറിച്ചിലാണ് കട്ടിന് കാരണമെന്ന പരിഹാസ്യമായ പരമർശവും മുഖ്യമന്ത്രി VD സതീശൻ നടത്തി. അടിയന്തരമായി വൈദ്യുതി പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ സെക്രട്ടേറിയറ്റിലേക്ക് മെഴുകുതിരിയും റാന്തലുമേന്തി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും.

#Janashabdamnews #PowerCutKerala #ElectricityCrisis #KeralaNews #PowerCut #KeralaPolitics #KSEB #KeralaCurrentAffairs #PublicOutrage #MalayalamNews #CurrentIssues #ReelsKerala #NewsUpdate #KeralaProtest
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







