നാട്ടിലെ ലഹരി സേവക്കാരെ തൂക്കാൻ പോലീസ് ഇറക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മൂന്ന് ‘പോലീസ് ‘സിങ്കങ്ങളുടെ’ കഞ്ഞിയിൽ പാറ്റയിട്ടു! മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച പത്തനംതിട്ട എ.ആർ. ക്യാമ്പിലെ അഖിൽ, ജിനു മോൻ, ശ്രീജിത്ത് എന്നീ മൂന്ന് സിവിൽ പോലീസ് ഓഫീസർമാരെ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ ഒട്ടും സമയം കളയാതെ സസ്പെൻ്റ് ചെയ്തു.
സംഭവം ഇങ്ങിനെയാണ്.
മൈലപ്ര ഭാഗത്തുനിന്ന് പത്തനംതിട്ട നഗരത്തിലേക്ക് വരികയായിരുന്ന ലഹരിവിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥരുടെ ജീപ്പ് കടുത്ത മദ്യലഹരിയിൽ ആണ് ഓടിച്ചത്.അമിതവേഗതയിലും നിയന്ത്രണം വിട്ട രീതിയിലുമായിരുന്നു ജീപ്പിന്റെ യാത്ര. വഴിയിലുടനീളം മറ്റ് വാഹനങ്ങളെ ഇടിക്കാനാഞ്ഞു പാഞ്ഞ ജീപ്പ് പല വാഹനങ്ങളിലും തട്ടിയും മുട്ടിയും നീങ്ങി തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാക്കിയത്. റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോറിക്ഷാ ഡ്രൈവർ ജീപ്പിന്റെ അപകടകരമായ പാച്ചിലിൽ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പോലീസ് ജീപ്പിന്റെ ഈ കിക്ക് പ്രയാണം കണ്ട വനിതാ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്ന് പിന്തുടർന്നു നഗര മധ്യത്തിൽ വെച്ച് തടഞ്ഞു നിർത്തുകയായിരുന്നു.
ജീപ്പ് തടഞ്ഞതോടെ വലിയ ജനരോഷമാണ് ഉണ്ടായത്. നാട്ടുകാർ വളഞ്ഞതോടെ ജീപ്പിലുണ്ടായിരുന്ന ഒരു പോലീസുകാരൻ ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്തായാലും സംഗതി കുളമായതോടെ മൂന്ന് പേർക്കും എസ് പി സസ്പെൻഷൻ ഓർഡർ അടിച്ചു നൽകി.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting
#LocalNewsKerala #Pathanamthitta #KeralaPolice #OperationToofan #PathanamthittaNews #KeralaNews #TrendingKerala #ViralReels #ShortsMalayalam #MalluGram
#PoliceSuspension #DrunkDriving #PoliceJeep #Mylapra #AntiNarcoticSquad #DANSAF #SelfGoal #BreakingNewsKerala #PublicPower #AutoDriverMass #MassRescue #WomenEmpowerment #PoliceVsPublic #KeralaSocialMedia #TrollPolice #MalayalamTrolls






