യുദ്ധഭീതി ഇരട്ടിയാക്കി ബഹ്റൈനിലും കുവൈത്തിലും ഇറാൻ വീണ്ടും വ്യോമാക്രമണം നടത്തി.ഇറാനിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇന്ന് പുലർച്ചെയായിരുന്നു പ്രത്യാക്രമണങ്ങൾ.ബഹ്റൈനിലും കുവൈത്തിലുമുള്ള എൺപത്തിയഞ്ചോളം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. കൂടാതെ ഒരു അമേരിക്കൻ നിരീക്ഷണ ഡ്രോൺ തകർത്ത് വീഴ്ത്തിയതായും ഇറാൻ പറയുന്നു. ബഹ്റൈനിൽ ഇന്ന് രാവിലെ രണ്ടുതവണ അപായ സൈറണുകൾ മുഴങ്ങി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ അധികൃതർ നിർദ്ദേശം നൽകി., കുവൈത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിനാലാണ് വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് കുവൈറ്റ് സൈനിക വക്താവ് അറിയിച്ചു. ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ഇരുരാജ്യങ്ങളിലെയും അധികൃതർ അഭ്യർഥിച്ചു.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

IranUSConflict #MiddleEastCrisis #Bahrain #Kuwait #IranAttack #DroneStrike #GulfNews #JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #MediaMarketing #KeralaBusiness #LocalNewsKerala






