Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഈച്ചയെ കൊല്ലാൻ ചുറ്റികയോ?’; ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്ന് സൈബറിടത്ത് പുതിയ ‘രാഷ്ട്രീയ പാർട്ടി’!


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വാക്കുകൾ വീണ്ടും സൈബറിടത്ത് തരംഗമാകുന്നു. യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ നിന്ന് ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ, ഇതാ മറ്റൊരു രസകരമായ കൂട്ടായ്മ കൂടി—മഖി ജനതാ പാർട്ടി .
ഡൽഹിയിലെ സർക്കാർ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, “ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കരുത്” എന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചതാണ് തുടക്കം. ഹിന്ദിയിൽ ‘മഖി’ എന്നാൽ ഈച്ച. പരാമർശം വന്നയുടൻ ഇൻസ്റ്റഗ്രാമിൽ എംജെപിയുടെ ജനനമായി. “ഈച്ചയെ കൊല്ലാൻ ചുറ്റിക വേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറയുമ്പോൾ, ‘ഞങ്ങൾ അത്ര മോശക്കാരല്ല’ എന്നാണ് ഈച്ചകൾ പറയുന്നത്” എന്ന ട്രോളോടെ തുടങ്ങിയ പേജ് ചുരുങ്ങിയ സമയം കൊണ്ടാണ് ഹിറ്റായത്.
വെറും 72 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം കാഴ്ചകളും മൂന്നര ലക്ഷത്തോളം ഫോളോവേഴ്സുമാണ് ഈ പേജ് സ്വന്തമാക്കിയത്. ആര്യൻ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് ഈ ഇൻസ്റ്റഗ്രാം കൂട്ടായ്മ പ്രവർത്തിക്കുന്നത്.
ഐസ പ്രസിഡന്റ് നേഹാ ബോറയ്ക്കും കോക്രോച്ച് ജനതാ പാർട്ടിക്കും എംജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണകൂടത്തോട് ഉത്തരവാദിത്തം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവർ ചൂണ്ടിക്കാട്ടി. പാറ്റകൾക്ക് പിന്നാലെ ഈച്ചകളും ചേരുമ്പോൾ സൈബർ രാഷ്ട്രീയം ഇനി എങ്ങോട്ട് തിരിയുമെന്ന കൗതുകത്തിലാണ് സോഷ്യൽ മീഡിയ!

#janashabdamnews#MakhiJanataParty #MJP #ChiefJusticeOfIndia #CJP #ViralNews #KeralaNews #Mathrubhumi #InstagramViral #IndianJudiciary #TrendingNow

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement