Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇന്ത്യക്കെതിരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാക് മന്ത്രി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാറിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. തങ്ങളുടെ ജലവിഹിതം തടയാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടുമെന്ന കടുത്ത പ്രകോപനവുമായി പാകിസ്താൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് രംഗത്തെത്തി. വാർത്താ വിതരണ മന്ത്രി അതാവുള്ള താരാറുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവാദ പരാമർശം.2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.”ചോരയും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യ, നദീതടത്തിലെ ജലം പരമാവധി പ്രയോജനപ്പെടുത്താൻ പുതിയ ഡാമുകളുടെ നിർമ്മാണം വേഗത്തിലാക്കുകയാണ്.ഇതോടെ തങ്ങളുടെ രാജ്യം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് പാകിസ്താൻ.

തങ്ങളുടെ ജലസുരക്ഷ ഭീഷണിയിലായാൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് പോലും മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പാകിസ്താനിലെ ആഭ്യന്തര-സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള വിലകുറഞ്ഞ നീക്കമാണ് ഇത്തരം പ്രകോപനങ്ങളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

വാർത്തകൾ ഉടൻ ലഭിക്കാൻ

Advertisement

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews#janashabdham#trending#awards#malayalamnews#malayalam

#growyourchannel#moresubscribers2026

#latestnews#keralanews#indianews

#pathanamthitta#malayalamchannel

#peoplenews#fastnews#newsanalysis

#publicopinion#pressclub#crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement