Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുട്യൂബ് നോക്കി പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം!

പ്രസവിക്കാൻ ‘യുറ്റ്യൂബ് ട്യൂട്ടോറിയൽ’ നോക്കിയാൽ എങ്ങനെയുണ്ടാകും? തമിഴ്‌നാട്ടിലെ തിരുപ്പൂർപുതുകോളനി സ്വദേശിയായ കൃത്തിക (28) എന്ന യുവതിക്ക് യുറ്റ്യൂബ് ഭ്രമം കാരണം ഒടുവിൽ ജീവൻ തന്നെ നഷ്ടമായി. സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു കൃത്തിക. ഭർത്താവ് കാർത്തികേയൻ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനാണ്.
പ്രകൃതിചികിത്സാ പ്രേമികളായ കൃത്തികയ്ക്കും ഭർത്താവ് കാർത്തികേയനും ആശുപത്രിയും ഡോക്ടർമാരുമൊന്നും അത്ര പിടിച്ചില്ല. ആദ്യത്തെ പ്രസവം ആശുപത്രിയിലായിരുന്നെങ്കിലും, രണ്ടാമത്തേത് തികച്ചും ‘നാച്ചുറൽ’ ആയി വീട്ടിൽ വെച്ച് നടത്താനായിരുന്നു പ്ലാൻ. ഇതിനായി മാസങ്ങളോളം യുറ്റ്യൂബിലെ പ്രസവ വീഡിയോകൾ കണ്ട് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വലിയൊരു ‘ഹോം വർക്ക്’ തന്നെ നടത്തി.
പ്രസവവേദന വന്നതോടെ ഭർത്താവും കൂട്ടരും തന്നെ ഡോക്ടർമാരായി വേഷമിട്ടു. കൃത്തിക ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കഥ അവിടെ തീർന്നില്ല; പ്രസവത്തിന് ശേഷമുള്ള മറുപിള്ള മാറ്റാൻ യുറ്റ്യൂബിൽ വഴി തിരയുന്നതിനിടെ കൃത്തികയ്ക്ക് കടുത്ത രക്തസ്രാവമുണ്ടായി. കാര്യം കൈവിട്ടുപോയെന്ന് മനസ്സിലായതോടെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് ഓടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement