രാഹുൽ ഗാന്ധിയുടെ വിദേശ പര്യടനത്തിനിടെ എടുത്ത ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. രാഹുലിനൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്ന സ്ത്രീയും കുട്ടിയും ആരാണെന്ന് ചോദിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് എക്സിൽ ചിത്രം പങ്കുവെച്ചതോടെയാണ് വിവാദം പുകഞ്ഞത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ അടുത്ത ഒരു സുഹൃത്തിന്റെ ഭാര്യയും മകനുമാണ് ചിത്രത്തിലുള്ളതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റെ വ്യക്തമാക്കി. അവധിക്കാല ആലോഷത്തിൻ്റെ ഈ ചിത്രം എടുക്കുന്ന സമയത്ത് രാഹുലിന്റെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.അമേരിക്കയിലെ ടെക്സസിലുള്ള ‘ലേക് റേ റോബർട്സ്’ തടാകത്തിൽ വെച്ചാണ് ചിത്രം പകർത്തിയത്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചതിനെ രാഷ്ട്രീയ വൽക്കരിക്കേണ്ടതില്ലെന്നും, കുടുംബത്തിന്റെ സ്വകാര്യത മാനിക്കുന്നതിനാൽ അവരുടെ പേരുകൾ പുറത്തുവിടുന്നില്ലെന്നും കോൺഗ്രസ് വക്താവ് അറിയിച്ചു.
ഒരു പുരുഷനെയും സ്ത്രീയെയും ഒരുമിച്ച് കാണുമ്പോൾ മോശം ചിന്തകൾ മാത്രം മനസ്സിൽ വരുന്ന വികൃതവും നികൃഷ്ടവുമായ മനോഭാവമാണ് കേന്ദ്രമന്ത്രിയുടേതെന്ന് സുപ്രിയ ശ്രീനേറ്റെ ആരോപിച്ചു. പ്രായമാകുമ്പോൾ അനാവശ്യമായ ഇത്തരം ആകാംഷയും ജിജ്ഞാസയും നല്ലതല്ലെന്നും, എത്രയും വേഗം നല്ലൊരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത് എന്ന് യൂത്ത്Âകോൺഗ്രസ്മുൻÂദേശീയÂപ്രസിഡന്റ് ബി.Âവി.Âശ്രീനിവാസുംÂഗിരിരാജ് സിംഗിന്റെ ചോദ്യത്തെ പരിഹസിച്ചുകൊണ്ട് എക്സിൽ കുറിച്ചു.
#RahulGandhi #Congress #GirirajSingh #ViralPhoto #IndianPolitics #FactCheck #KeralaNews #TrendingNow
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







