ലക്ഷക്കണക്കിനു ശബരിമല തീർത്ഥാടകരെത്തുന്ന പമ്പയിൽ മാസങ്ങളായി ആരോരുമില്ലാതെ അലയുന്ന തമിഴ്നാട് സ്വദേശിനി പെരുമാലിക്കാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട് അഭയമൊരുക്കിയത്.സമീപകാലത്തായി പത്തനംതിട്ട ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമാണ്.അതിനിടയിലാണ് നാലുവശവും വനനിബിഡമായ പമ്പയിൽ ഒരു വൃദ്ധ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.ശബരിമല സീസണിലും മാസ പൂജക്കും മാത്രമേ പമ്പയിൽ തിരക്കുണ്ടാകാറുള്ളു. മറ്റുള്ള സമയങ്ങളിൽ ചില സർക്കാർ സ്ഥാപനങ്ങളും ദേവസ്വം ജീവനക്കാരും ചില കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരും മാത്രമാണ് ഇവിടെ ഉണ്ടാവുക.
സീസൺ അല്ലാത്ത സമയത്ത് തമിഴ്നാട് സ്വദേശിനി പെരുമാലി പമ്പയിൻ അലഞ്ഞു തിരിയുന്നത് ശ്രദ്ധയിൽ പെട്ട ചിലർ വിവരം അധികൃതരെ അറിയിച്ചു.കാര്യങ്ങൾ മനസ്സിലാക്കിയ പമ്പാ പൊലീസും, ജില്ലാ സാമൂഹ്യക്ഷേമ വകുപ്പും കിടങ്ങന്നൂർ കരുണാലയവുമായി ബന്ധപ്പെട്ടു.കരുണാലയം ചെയർമാൻ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിൽ പമ്പയിലെത്തി ഇവരെ കരുണാലയം അമ്മവിട്ടിലേയ്ക്ക് ഏറ്റെടുക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







