പത്തനംതിട്ട: ജില്ലയിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ദുരിതത്തിലായവർക്കായി ജില്ലയിലുടനീളം 113 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഓഗസ്റ്റ് 8-ന് വൈകുന്നേരം 5 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 2,931 കുടുംബങ്ങളിലായി 8,941 പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്.
ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്; 86 ക്യാമ്പുകളിലായി 7,091 പേർ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ട്. കോഴഞ്ചേരി താലൂക്കിൽ 16 ക്യാമ്പുകളും അടൂരിൽ 4 ക്യാമ്പുകളും പ്രവർത്തിക്കുന്നു. റാന്നി, മല്ലപ്പള്ളി താലൂക്കുകളിൽ മൂന്ന് വീതം ക്യാമ്പുകളും കോന്നിയിൽ ഒരു ക്യാമ്പും പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ക്യാമ്പുകളിൽ കഴിയുന്നവരിൽ 3,880 പുരുഷന്മാരും 3,810 സ്ത്രീകളും 1,243 കുട്ടികളുമുണ്ട്. കൂടാതെ, വിവിധ ക്യാമ്പുകളിലായി 8 ഗർഭിണികളും സുരക്ഷിതമായി കഴിയുന്നുണ്ട്. ക്യാമ്പുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







