Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ട ജില്ലയിലെ അടൂർ ബൈപ്പാസിൽ വ്യാപക ഹോട്ടൽ പരിശോധന: വൻതോതിൽ പഴകിയ ഭക്ഷണവും ചീഞ്ഞ മീനും പിടിച്ചെടുത്തു!

ദിവസവും ആയിരക്കണക്കിന് പേർ ഭക്ഷണം കഴിക്കാനെത്തുന്ന അടൂർ ബൈപ്പാസിലേയും ടൗൺ പരിധിയിലെയും ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി അധികൃതരും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതോതിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും ചീഞ്ഞ മീനും പിടിച്ചെടുത്തത്.എം.സി റോഡിലെ ഫുഡ് ഹബ്ബായ ബൈപ്പാസ് പരിസരത്തെ ഹോട്ടലുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന പരാതികളെ തുടർന്നായിരുന്നു നടപടി. ഹോട്ടൽ രാജധാനി, എസ്.എൻ ഹോട്ടൽ,, ഓലപ്പന്തൽ, ബിഗ് ബോസ്, അമ്മച്ചിക്കട, അൽറാസി,പഴങ്കഞ്ഞിക്കട, ഡിങ്കൻ്റെ തട്ടുകട തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണം കണ്ടെടുത്തത്. രാജധാനി ഹോട്ടലിൽ നിന്ന് മാത്രം 50 കിലോയോളം ചീഞ്ഞ മീനാണ് പിടിച്ചെടുത്തത്. കരിഓയിൽ പോലെയുള്ള എണ്ണയും പഴകിയ ഭക്ഷണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പരിശോധന തടസ്സപ്പെടുത്താനും ഫോട്ടോ പകർത്തുന്നത് തടയാനും ചില ഹോട്ടൽ ഉടമകളും വ്യാപാരി സംഘടന ഭാരവാഹികളും ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കിയെങ്കിലും പോലീസെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പഴകിയതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷണം ലഭിച്ചാൽ ഫുഡ് സേഫ്റ്റി ടോൾ ഫ്രീ നമ്പറിൽ (1800 425 1125) ഉടനടി വിവരമറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement