കേരളത്തിൽ 1750 ചെറുകിട ആശുപത്രികൾ പൂട്ടി; കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 1,306 ഒ.പി ക്ലിനിക്കുകളും 444 ചെറുകിട ആശുപത്രികളുംഅടക്കം 1750 ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. കോർപ്പറേറ്റ് ആശുപത്രികളുടെ ബാഹുല്യം,ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ കർശന വ്യവസ്ഥകൾ എന്നിവയാണ് ചെറുകിട സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് കാരണം.

എന്നാൽ, ഇതേ കാലയളവിൽ വലിയ സ്വകാര്യ ആശുപത്രികളുടെ എണ്ണം 3,677-ൽ നിന്നും 5,402 ആയി ഉയർന്നു.
ആഗോള നിക്ഷേപകരായ ബ്ലാക്ക്സ്റ്റോൺ ‘കിംസ് ഹെൽത്ത്’ ഗ്രൂപ്പിനെ ഏറ്റെടുത്തതും, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഇന്ത്യൻ ബിസിനസ്സ് ….ഫാറല്ലൺ കാപ്പിറ്റൽ , ക്വാഡ്രിയ കാപ്പിറ്റൽ എന്നിവരുടെ കോൺസോർഷ്യം വാങ്ങിയതും, പ്രാദേശിക തലത്തിൽ കാരിത്താസ് ഹോസ്പിറ്റൽ ‘മാതാ ഹോസ്പിറ്റലിനെ’ ലയിപ്പിച്ചതുമെല്ലാം ഈ മാറ്റത്തിന്റെ തെളിവുകളാണ്. നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും വരെ വൻകിട ആശുപത്രികൾ അവരുടെ ഉപകേന്ദ്രങ്ങളും ക്ലിനിക്കുകളും തുടങ്ങി വിപണി പിടിച്ചെടുക്കുകയാണ് ഇപ്പോൾ.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






