ജീവിച്ചിരിക്കുന്നവരുടെ വീട്ടിൽ കയറി കവർച്ച നടത്തുന്ന കള്ളന്മാരെ കണ്ടിട്ടുണ്ടെങ്കിലും, മരിച്ചവരുടെ സെമിത്തേരിയെപ്പോലും വെറുതെ വിടാത്ത അവസ്ഥയാണിപ്പോൾ. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. കുടുംബാംഗങ്ങൾ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോഴാണ് ഗ്രാനൈറ്റ് സ്ലാബുകൾ അപ്രത്യക്ഷമായ വിവരമറിയുന്നത്! കല്ലറയുടെ മേൽഭാഗത്തുണ്ടായിരുന്ന കല്ലുകൾ ഓരോന്നായി സൂക്ഷ്മമായി ഇളക്കിയെടുത്ത നിലയിലായിരുന്നു.

സംഭവത്തിൽ പള്ളി ഭാരവാഹികളും വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മുൻകാല മോഷണക്കേസ് പ്രതികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
#PathanamthittaNews #KeralaNews #TrendingKerala #StrangeNews #KeralaCrime #MalabarNews #MathrubhumiNews #KeralaReels #ViralNewsKerala #PathanamthittaDiaries
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








