അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ ടാക്സിംഗിൽ യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രധാന പട്രോളിങ് പോയിന്റുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സഞ്ചാരം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി തടഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.അപ്പർ സുബൻസിരി ജില്ലയിൽ സന്ദർശനം നടത്തിയ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ നാലംഗ വസ്തുതാന്വേഷണ സമിതിയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ‘ഷെറാ-5’ ഉൾപ്പെടെയുള്ള തന്ത്രപ്രധാന പട്രോളിങ് മേഖലകളിലേക്ക് ഇന്ത്യൻ സൈന്യത്തിന് പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. പ്രദേശവാസികൾ കാലിമേയ്ക്കാനും മറ്റും ഉപയോഗിച്ചിരുന്ന അതിർത്തി പ്രദേശങ്ങളിൽ ചൈന തടസ്സം സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

2023 ൽ ഷെറാ-5 പോയിന്റിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ നേർക്കുനേർ തർക്കമുണ്ടായതിനെ തുടർന്ന് ഇന്ത്യൻ സൈന്യം പിന്മാറിയ സ്ഥലത്ത് ഉണ്ടായിരുന്ന ഇന്ത്യൻ ചിഹ്നങ്ങളും അടയാളങ്ങളും ചൈനീസ് സൈന്യം നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, അതിർത്തിയിൽ പുതിയ കടന്നുകയറ്റങ്ങളോ പ്രദേശങ്ങൾ പിടിച്ചെടുക്കലോ നടന്നിട്ടില്ലെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും കേന്ദ്ര സർക്കാരും വ്യക്തമാക്കി. അതിർത്തിയിൽ ശക്തമായ നിരീക്ഷണവും പ്രതിരോധവും തുടരുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

#IndiaChinaBorder #ArunachalPradesh #LACUpdate #IndianArmy #BreakingNewsMalayalam #IndiaChinaFaceoff #NationalNews #janashabdamnews
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







