കോട്ടയം തിരുവാതിക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊലപ്പട്ട സംഭവത്തിൽ ദുരുഹതകൾ ഏറെ. 2017ൽ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മകൻ ഗൗതമിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദമ്പതികളുടെ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പൊലിസ് സംശയിക്കുന്നു. ഇവിടത്തെ മുൻ സെക്യുരിറ്റി ജീവനക്കാരൻ അസം സ്വദേശി അമിതിനെ പൊലിസ് ചോദ്യം ചെയ്തതായി അറിയുന്നു.
വ്യവസായിയായ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരെയാണ് ഇന്ന് രാവില വീടിനുള്ളിൽ മരിച്ച നില്ലിൽ കാണപ്പെട്ടത്. വിട്ടു ജോലിക്കാരിയാണ് രാവിലെ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മൃതദേഹങ്ങൾ നഗ്നമായിരുന്നു. തലയും മുഖവും തകർത്ത നിലയിലായിരുന്നെന്ന് പൊലിസ് പറഞ്ഞു. വീടിൻ്റ പിൻ വാതിൽ തകർത്ത നിലയിലാണ്. അക്രമികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി കണ്ടെടുത്തിട്ടുണ്ട്.
ഏഴ് വർഷം മുമ്പാണ് വിജയകുമാറിൻ്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ എന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും കുടുംബം കൊലപാതകം എന്ന നിലയിലാണ് നിയമ നടപടികളിലെക്ക് നിങ്ങിയത്. ഗൗതമിൻ്റെ മരണവും ഇരട്ട കൊലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലിസ് സംശയിക്കുന്നു. ഗൗതമിൻ്റെ മരണത്തിൽ സി ബി ഐ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ കൊലപാതകം. കഴിഞ്ഞ മാസം 21 ന് ആണ് സിബിഐ എഫ് ഐ ആർ റജിസ്റ്റർ ചെയ്തത്.
എന്നാൽ, മൊബൈലും പണവും മോഷണം പോയതിൻ്റെ ഭാഗമായി അസം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. ജയിലിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങി. ഇയാൾ വീട്ടിലെത്തി വാഗ്വാദം നടത്തിയതായും പറയുന്നു. വിട്ടു ജോലിക്കാരിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ അന്വേഷണത്തിന് സഹായകമാണ് എന്നു അറിയുന്നു.
Home വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ടു.കോട്ടയം തിരുവാതിക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയും കൊലപ്പട്ടത്.