Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പമ്പയാറ്റിൽ നിന്നും ആറ്റുമണൽ വാരിക്കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

    പമ്പയാറ്റിൽ കണമല ഭാഗത്ത് പമ്പാ നദിയിൽ നിന്നും അനധികൃതമായി  ആറ്റുമണൽ വാരിക്കടത്താൻ ശ്രമിച്ചയാളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. കരയിൽ വാരിയിട്ട മണൽ പോലീസ് കണ്ടെടുത്തു ശേഖരിച്ച് സ്റ്റേഷനിലെത്തിച്ച് വളപ്പിൽ കൂട്ടിയിട്ടു. പമ്പ മൂലക്കയം തുലാപ്പള്ളി വെള്ളാപ്പള്ളി വീട്ടിൽ രാജേന്ദ്രൻ( 49) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കാട്ടിനുള്ളിൽ ഇയാളുടെ നേതൃത്വത്തിൽ മണൽ വാരി കടത്താൻ ശ്രമിച്ചത്. വിവരമറിഞ്ഞു പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 

സ്വകാര്യ വാഹനത്തിലെത്തി കാട്ടിൽ ഒളിച്ചിരുന്നു പിടികൂടുകയായിരുന്നു.
മണൽ ശേഖരിച്ചശേഷം തിരിച്ചിറങ്ങിയ പ്രതികൾ പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു, ഇയാളെ തടഞ്ഞുപിടികൂടുകയായിരുന്നു.കൂടെയുള്ളയാൾ രക്ഷപ്പെട്ടു. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് കേസെടുത്തു, അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. പോലീസ് സംഘത്തിൽ എസ് സി പി ഓ സൂരജ്, സി പി ഓമാരായ അനൂപ്, രാഹുൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement