മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയ പ്രതി പോക്സോ കേസിൽ റിമാൻഡിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ മുമ്പ് പ്രതിയായ യുവാവ് അതേ പെൺകുട്ടിയുടെ മൊഴിപ്രകാരമെടുത്ത പോക്സോ കേസിൽ റിമാൻഡിലായി. കവിയൂർ വീഴൽഭാഗം മുരിങ്ങൂർകുന്നിൽ വീട്ടിൽ ആഷിക് സുധീഷ് (19) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. കേസിലെ ഇരയായ 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തതിന് കഴിഞ്ഞവർഷം ഇയാൾക്കെതിരെ പന്തളം പോലീസ് കേസ് എടുത്തിരുന്നു. ഈവർഷം ജനുവരി 20 മുതൽ പ്രതി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശങ്ങൾ അയക്കുകയും, ഇയാളുടെ ഫോണിൽ നിന്നും കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു.കഴിഞ്ഞമാസം ആറിന് തന്റെ നഗ്നചിത്രം ഇൻസ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചുകൊടുത്തു. തുടർന്ന്, കുട്ടിയോട് നഗ്നഫോട്ടോകൾ ഫോണിലൂടെ അയക്കാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ഫോണിൽ വിളിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്ത് മാനസിക സമർദ്ദത്തിലാക്കി. 12 ന് ഇതുസംബന്ധിച്ച വിവരം സ്റ്റേഷനിൽ ലഭിച്ചതിനെതുടർന്ന് വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. ഇതുപ്രകാരം എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.16 ന് അടൂർ ജെ എഫ് എം കോടതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് എടുത്തത് മനസ്സിലാക്കി സംസ്ഥാനം വിട്ട പ്രതിയെ, ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പോലീസ് സംഘം തമിഴ്നാട് കർണാടക അതിർത്തിയായ ഹൊസൂരിൽ നിന്നും ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകിട്ട് സാഹസികമായി വലയിലാക്കി. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ് ഐ അനീഷ് എബ്രഹാം, സി പി ഓമാരായ എസ് അൻവർഷാ, കെ അമീഷ്, കെ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒളിയിടത്തിൽ നിന്നും കുടുക്കിയത്. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലാരുന്നു അന്വേഷണം.പ്രതിയുടെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്കായി പിടിച്ചെടുത്തു. സാക്ഷികളെ മൊബൈൽ ഫോണിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ 10 ന് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Home പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയ പ്രതി പോക്സോ കേസിൽ റിമാൻഡിൽ