പത്തനംതിട്ട സ്വദേശി പിടിയിൽ. കഴിഞ്ഞ ദിവസം പുലർച്ച 1.40 ന് ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തുള്ള റെയിൽവേ ട്രാക്കിലാണ് കല്ലുകളും മര കഷണങ്ങളും എടുത്തുവെച്ച് അട്ടിമറിശ്രമം നടത്തിയത്. സംഭവത്തിൽ ആറന്മുള പൊലിസ് സ്റ്റേഷൻ പരിധിയിലെ ഇലന്തുർ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കൽ പോലീസിന്റെ പിടിയിലായത് . ഹസ്‌റത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിൻ്റെ സമയത്താണ് അട്ടിമറി ശ്രമം നടന്നത്. സീനിയർ സെക്ഷൻ എൻജിനിയറുടെ പരാതിയിൽ ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുക്കണ്ണാട് റെയിൽവേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാൾ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലിസിൽ അറിയിച്ച് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ട്രാക്കിൽ കല്ലും മര കഷണങ്ങളും വച്ചത് ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായ ജോജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .