സന്നിധാനത്ത് എൻഎസ്എസ് ബിൽഡിങ്ങിന് സമീപം ശാസ്താ ഹോട്ടലിന്റെ പരിസരത്തെ ടെൻഡിൽ വച്ച് ഈ ഹോട്ടലിലെ തൊഴിലാളിയിൽ നിന്നും നാലര ലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു.
കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി കിഴക്കേതൊടി പ്ലാവിൽതൊടി വീട്ടിൽ ബിജു(51)വിനെ അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ ഓച്ചിറ മേമന നാടലയ്ക്കൽ വടക്കതിൽ വീട്ടിലാണ് താമസം. വർഷങ്ങളായി ഈ ഹോട്ടലിൽ ഇയാൾ ജോലിചെയ്തുവരികയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കയ്യിൽ ബാഗുമായി നിന്ന ഇയാളെകണ്ട് സംശയം തോന്നിയ പോലീസ് ബാഗ് പരിശോധിക്കുകയായിരുന്നു.
പോലീസ് ബാഗ് പരിശോധിക്കുന്നതിനിടെ ഇയാൾ ഓടിരക്ഷപ്പെട്ടു. ശാസ്താ ഹോട്ടലിന്റെ ഉടമയുടെ യു ടേണിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ എന്ന് പേരുള്ള ഹോട്ടലിന് സമീപത്തുനിന്നും പിന്നീട് നടത്തിയ തെരച്ചിലിൽ പോലീസ് ഇയാളെ പിടികൂടി. തുടർന്ന് സന്നിധാനം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാൾ വർഷങ്ങളായി സന്നിധാനത്തെ ശാസ്താ ഹോട്ടലിൽ ജോലി ചെയ്തുവരികയാണ്. ഗ്രേഡ് എസ് ഐ സനൽ, സി പി ഓമാരായ ശരത്, പ്രവീൺ, ബിജു, ശ്രീമോൻ എന്നിവരടങ്ങിയ സംഘമാണ് നടപടികൾ കൈകൊണ്ടത്.
Home ഹോട്ടൽ തൊഴിലാളിയെ നാലര ലിറ്റർ വിദേശമദ്യവുമായി സന്നിധാനത്ത് പിടികൂടി