Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നിരോധിതപുകയിലഉൽപ്പന്നങ്ങളുടെ വില്പന : രണ്ടുപേർ അറസ്റ്റിൽ

നിരോധിതപുകയില ഉൽപ്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ ആർ രമേശ്‌ (43), എന്നിവരാണ് പിടിയിലായത്. എനാത്ത് ലക്ഷ്മി സ്റ്റോഴ്സ് എന്ന രമേശിന്റെ കടയിൽ നിരോധിത ലഹരിവസ്തുക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ, ഏനാത്ത് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10 മണിയോടെ പരിശോധന നടത്തുകയായിരുന്നു. 10 കവർ ഗണേഷ്, കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട ലഹരിയുൽപ്പന്നങ്ങൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു.
ഏനാത്ത് ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപത്താണ് രമേശിന്റെ കട. രഹസ്യവിവരം കിട്ടിയതുപ്രകാരം ഇവിടെയെത്തിയ പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, സുരേഷ് കുമാർ സ്കൂട്ടറിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ലഹരിവസ്തുക്കൾ രമേശിന്റെ കടയിൽ എത്തിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ആദ്യം പരിഭ്രമിച്ച ഇയാൾ, തുടർന്ന് പോലീസിനോട് കുറ്റം സമ്മതിച്ചു. സഞ്ചിക്കുള്ളിൽ നിന്നും പോലീസ് ലഹരിവസ്തുക്കൾ കണ്ടെടുത്തു. വിൽപ്പനക്കായി ഇവ
സ്കൂട്ടറിൽ എത്തിച്ചതാണെന്നും വ്യക്തമായി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് കുമാറിനെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ താമരക്കുടിയിലെ ഇയാളുടെ വീട്ടിൽ വീട്ടിൽ നടത്തിയ
പരിശോധനയിൽ 3 ചാക്ക് ലഹരിഉൽപ്പന്നങ്ങൾ പോലീസ് പിന്നീട് പിടിച്ചെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement