Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഡ്രോണുകൾ വാങ്ങാൻ പോൺ നികുതി; യുക്രെയ്ൻ പാർലമെന്റിൽ അസാധാരണ ബിൽ!

റഷ്യയ്‌ക്കെതിരായ യുദ്ധച്ചെലവുകൾ നേരിടാൻ വേറിട്ട വഴികൾ തേടി യുക്രെയ്ൻ. രാജ്യത്ത് നിരോധിച്ചിട്ടുള്ള അഡൽറ്റ് കണ്ടന്റ് മേഖലയെ നിയമവിധേയമാക്കി, അതിൽ നിന്ന് നികുതി പിരിക്കാനുള്ള വിവാദ ബില്ലിന് യുക്രെയ്ൻ പാർലമെന്റിൽ പ്രാഥമിക അംഗീകാരം ലഭിച്ചു. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതുപോലെ സർക്കാർ നേരിട്ട് അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് വിൽക്കുകയല്ല, മറിച്ച് സ്വകാര്യ കണ്ടന്റ് ക്രിയേറ്റർമാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് നികുതി ഈടാക്കാനാണ് നീക്കം.
നിലവിലെ നിയമപ്രകാരം യുക്രെയ്നിൽ അഡൽറ്റ് കണ്ടന്റ് നിർമ്മാണവും വിതരണവും ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പതിനായിരക്കണക്കിന് ആളുകളാണ് രാജ്യത്ത് ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്. 2023-ൽ മാത്രം 1,100 കോടിയിലധികം രൂപയാണ് യുക്രെയ്ൻ ക്രിയേറ്റർമാർ ഈ വഴിയിലൂടെ വരുമാനമുണ്ടാക്കിയത്. ഈ വരുമാനത്തിന് നികുതി ആവശ്യപ്പെടുമ്പോൾ, വരുമാനം വെളിപ്പെടുത്തുന്നവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുക്കുന്ന വിചിത്രമായ പ്രതിസന്ധിയാണ് നിലവിലുള്ളത്. പുതിയ നിയമം നിലവിൽ വന്നാൽ പ്രതിവർഷം 210 കോടി നികുതിയായി ഖജനാവിലെത്തുമെന്നാണ് കണക്കുകൂട്ടൽ. യുദ്ധമുഖത്ത് 30,000-ത്തോളം നിരീക്ഷണ-ആക്രമണ ഡ്രോണുകൾ വാങ്ങാൻ ഈ തുക വിനിയോഗിക്കാമെന്ന് ബില്ലിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു. ബിൽ വരും ദിവസങ്ങളിൽ യുക്രെയ്ൻ പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് വിധേയമാകും.

#habdamnews#UkraineRussiaWar #WorldNews #FactCheck #UkraineWar #OnlyFans #GlobalNews #InternationalAffairs #WarUpdates #MalayalamNews #BreakingNews

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement