Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നാട്ടുകാർ ഭീതിയിൽ! ആകാശത്തുനിന്ന് വീണ്ടും ‘ഭീഷണി’; ഒക്കൽ സ്കൂളിന്റെ ഓടുകൾ പറന്നുപോയി.


വിമാനം താഴ്ന്ന് പറന്നു. എറണാകുളത്ത് സ്ക്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ ഒടുകളാണ് പറന്നുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ വീടുകളുടെ മേൽക്കൂരയിലെ ഓടുകളും ഇളകിയതായാണ് വിവരം.ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ പഴയകെട്ടിടത്തിലാണ് കേടുപാട് സംഭവിച്ചത്. ഓടുപൊട്ടി ക്ലാസ് മുറികളിലേക്ക് വീണു. നെടുമ്പാശ്ശേരിലേയ്ക്കുള്ള വിമാനം രാത്രിയിൽ താഴ്ന്ന് പറന്നതോടെയാണ് സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി ആയതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തം ഒഴിവായി.
എറണാകുളം ജില്ലയിൽ സമീപകാലത്ത് സമാന രീതിയിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 15ന് വിമാനം താഴ്ന്നുപറന്ന്തോടെ അത്താണി കേരളഫാർമസിക്കുസമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോയി.ഓടിന്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരിക്കേറ്റു. കൊച്ചി വിമാനത്താവളത്തിൽനിന്ന് നാലരക്കിലോമീറ്റർ ദൂരത്തായിരുന്നു അപകടം.
കഴിഞ്ഞ മെയ് മാസത്തിൽ വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നുപറന്നതിനെത്തുടർന്ന് പെരുമ്പാവൂരിലെ ഒക്കൽ നമ്പിള്ളി കവലയിലെ മാണിക്കത്താൻ എം വി ജോയിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചിരുന്നു.

##ErnakulamNews #Nedumbassery #FlightIncident #KochiAirport #KeralaNews #SchoolDamage #BreakingNewsKerala #Perumbavoor #AviationSafety #KeralaReels #Janashabdamnews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement