ഓൾഡ് മങ്ക് മദ്യം ഇന്ത്യയിൽ പൂർണ്ണമായി നിരോധിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ടുകൾ പറയുന്നു .ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഓൾഡ് മങ്കിൻ്റെ ചില നിർദ്ദിഷ്ട വേരിയന്റുകൾക്ക് മാത്രമാണ് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ യൂണിറ്റിൽ ഉത്പാദിപ്പിച്ച ‘ഓൾഡ് മങ്ക് ദി ലെജൻഡ്’, ‘ഓൾഡ് മങ്ക് ഗോൾഡ് റിസർവ്’, ‘ഓൾഡ് മങ്ക് XXX മച്ചുവേർഡ് റം’ എന്നീ മൂന്ന് വേരിയന്റുകൾക്കാണ് നടപടി. ലേബൽ വിവരങ്ങൾക്ക് വിരുദ്ധമായി കൃത്രിമ ഫ്ലേവറിംഗ് ഏജന്റുകൾ ഉപയോഗിച്ചു എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൃത്യമായ മെച്ചൂറേഷൻ ഇല്ലാതെ `7 Years Old Blended’ തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ലേബലിൽ ചേർത്തതായും കണ്ടെത്തി. വിപണിയിലുള്ള മറ്റ് സാധാരണ ഓൾഡ് മങ്ക് ഉൽപ്പന്നങ്ങൾക്ക് നിരോധനമില്ല. ലേബലിംഗിലും മാനദണ്ഡങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ ഈ വേരിയന്റുകളും വിപണിയിലേക്ക് തിരികെയെത്തും. ഓൾഡ് മങ്കിന് സമാനമായി കൃത്രിമ ഫ്ലേവറിംഗ് ഉപയോഗിച്ചതിന് McDowell’s No.1, Royal Challenge, Bagpiper, Antiquity Blue തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ചില പ്രത്യേക വേരിയന്റുകൾക്കെതിരെയും FSSAI നടപടിയെടുത്തിട്ടുണ്ട്.

#OldMonk #Janashabdamnews #FactCheck #FSSAI #OldMonkBan #NewsUpdate #FactCheckMalayalam #TrendingNews #MalayalamReels #KeralaNews #InstaReels #RumLovers
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







