Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഓണത്തിനൊരുങ്ങി വിപണി; പക്ഷേ നാടൻ നേന്ത്രക്കായ കിട്ടാക്കനി!റോക്കറ്റ് ഗതിയിൽ വിലയും !

ഓണക്കാലം അടുത്തെത്തി നിൽക്കെ കേരളത്തിൽ ഏത്തക്കായ വില മേലോട്ട്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം പ്രാദേശിക വിപണികളിൽ നാടൻ ഏത്തക്കുലകൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മൊത്തവ്യാപാരത്തിൽ കിലോയ്ക്ക്  ₹65 -75 നിരക്കിലാണ് ഇന്നലെ കച്ചവടം നടന്നത്. നാടൻ ഏത്തക്കുലകൾക്ക് കിലോയ്ക്ക് ₹90 മുതൽ ₹100 വരെ വിലയുണ്ടെങ്കിലും വിപണിയിൽ ഇവ അധികം ലഭ്യമല്ല. പൊതുവിപണികളിൽ വയനാടൻ ഏത്തക്കായ്ക്ക് കിലോയ്ക്ക് ₹80-ഉം, മറ്റ് ഇനങ്ങൾക്ക് കിലോയ്ക്ക് ₹ 70 വരെയുമാണ് ഇപ്പോഴത്തെ ശരാശരി വില.പ്രളയത്തിലുംകാറ്റിലും മഴയിലും വാഴകൾ നശിച്ചതും പന്നിശലം കാരണം മധ്യ തിരുവിതാംകൂർ  മേഖലയിൽ കർഷകർ കൃഷിയിറക്കാൻ മടിക്കുന്നതും ആണ് വില്ലനായത്. സംസ്ഥാനത്ത് നേന്ത്രക്കായഉത്പാദനം മാത്രം പ്രതിവർഷം 3.5 ലക്ഷം മെട്രിക് ടൺ വരെയാണ്. കേരളത്തിലെ ആവശ്യകത നിറവേറ്റുന്നതിനായി പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ വരെ ഏത്തക്കായ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്  എത്തുന്നു എന്നാണ് കണക്ക്. ഓണം പോലുള്ള ഉത്സവ സീസണുകളിൽ കേരളത്തിൽ ഏത്തക്കായയുടെ 40% മുതൽ50% വരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. മേട്ടുപ്പാളയം, സത്യമംഗലം, തിരുച്ചിറപ്പള്ളി, തേനി, കന്യാകുമാരി. ഗുണ്ടൽപേട്ട്, മൈസൂർ, ചാമരാജ് നഗർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഏത്തക്കായ എത്തുന്നത്. 

എന്നാൽ ചിപ്സ്, ശർക്കരവരട്ടി കമ്പനികൾ വലിയ അളവിൽ മൊത്തമായി ഇവ എടുക്കുന്നതിനാൽ ഓണത്തോടനുബന്ധിച്ച് പച്ചക്കറി വിപണിയിൽ ഏത്തക്കായ ലഭ്യത കുറയാനും ഇനിയും വിലവർധനവിനും  സാദ്ധ്യതയും ഉണ്ട്.

#Pathanamthitta #Onam2026 #OnamMarket #KeralaNews #MalayalamNews #BananaPrice #KeralaAgriculture #OnamShopping #PathanamthittaNews #ReelsKerala
ഈ വാർത്ത വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement