ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ. പുതിയ റൂട്ടുകളുടെ നിർണ്ണയത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി. എന്നാൽ കപ്പലുകൾ നൽകേണ്ട ടോൾ നിരക്കുകളെക്കുറിച്ചുള്ള തർക്കങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.അതേസമയം മറ്റ് സംഘർഷ ബാധിത മേഖലകളിൽ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങളും സജീവമാണ്. ജോർദാനിലെ അമ്മാനിൽ ചേർന്ന അറബ്-മുസ്ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഇതിനിടെ ഹൂതികൾ ചെങ്കടലിലെ യാൻബു തുറമുഖത്തിന് സമീപവും ഏഡൻ ഉൾക്കടലിലുമായി രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.

#StraitOfHormuz #IranOmanDeal #GlobalTrade #MiddleEastNews #BreakingNews #MalayalamNews #ReelsIndia
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







