Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അയ്യേ! നാണക്കേട്!! 🤫 നാല് വർഷം കൊണ്ട് യാത്രക്കാർ ട്രെയിനിൽ നിന്ന് അടിച്ചുമാറ്റിയത് 104.51 കോടി രൂപയുടെ പുതപ്പും ടവ്വലും!

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നൽകുന്ന വെളുത്ത ബെഡ്ഷീറ്റും തലയിണയും ഫേസ് ടവ്വലുമൊക്കെ സ്വന്തം ബാഗിലാക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്. ഇക്കൂട്ടർ റെയിൽവേയ്ക്ക് വരുത്തിവെച്ച നഷ്ടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇനി പറയുന്നത്.നാല് വർഷത്തിനിടെ,അതായത് 2022 ജനുവരി മുതൽ 2026 മെയ് വരെ റെയിൽവേയിൽ നിന്ന് കാണാതായത് 1.27 കോടിയിലധികം തുണിത്തരങ്ങളാണ്! ഇതിന്റെ ആകെ മൂല്യം എത്രയെന്നോ? 104.51 കോടി രൂപ! വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കാണിത്. മോഷണ ലിസ്റ്റ് കൂടി നോക്കാം.ഫേസ് ടവ്വലുകൾ: 46.54 ലക്ഷം,ബെഡ്ഷീറ്റുകൾ:41.13 ലക്ഷം,തലയിണ കവറുകൾ: 23.59 ലക്ഷം, പുതപ്പുകൾ: 12.95 ലക്ഷം,തലയിണകൾ: 2.76 ലക്ഷം. . . . .ഏറ്റവും കൂടുതൽ മോഷണം നടന്നത് രാജസ്ഥാനിലെ ബികാനീർ ഡിവിഷനിലാണ് -25.76 ലക്ഷം എണ്ണം. എന്നാൽ മാതൃകയായ രണ്ട് ഡിവിഷനുകൾ ഉണ്ട്—തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയും നമ്മുടെ പാലക്കാട് ഡിവിഷനും! ഇവിടെ നിന്ന് ഒരു സാധനം പോലും മുങ്ങിയിട്ടില്ല. AC ടിക്കറ്റിന് നല്ല കാശ് കൊടുക്കുന്ന ചിലർ ‘മുതലാക്കാൻ’ വേണ്ടി ചെയ്യുന്ന ഈ പരിപാടിയുടെ യഥാർത്ഥ നഷ്ടം സഹിക്കുന്നത് റെയിൽവേ കരാറുകാരും പാവം കോച്ച് അറ്റൻഡർമാരുമാണ്. സാധനങ്ങൾ കാണാതാകുമ്പോൾ ഇതിന്റെ തുക ഈടാക്കുന്നത് ഇവരുടെ തുച്ഛമായ ശമ്പളത്തിൽ നിന്നാണ്.അടുത്ത തവണ ട്രെയിനിൽ കയറുമ്പോൾ ഓർക്കുക: ആ ബെഡ്ഷീറ്റ് വീട്ടിൽ കൊണ്ടുപോകാനുള്ളതല്ല, യാത്ര സുഖകരമാക്കാൻ തരുന്നതാണ്!

വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക.

Advertisement

#IndianRailways #LinenTheft #Trending #Palakkad #SocialAwareness #ReelsIndia #RailwayNews #ViralNews #KeralaPride #PalakkadDivision #Awareness #MalayalamReels #BreakingNews # janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement