ഉത്തർപ്രദേശിൽ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള അധികാരപ്പോരാണ് പിന്നിലെന്നാണ് സൂചന.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിക്കുണ്ടായ അപ്രതീക്ഷിത പരാജയമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് ആധാരം. രാമക്ഷേത്ര നിർമ്മാണം വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ യു.പിയിൽ പിഴച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് വിനിയോഗത്തെക്കുറിച്ചും, ഭൂമി ഏറ്റെടുക്കലിലെ പ്രാദേശിക എതിർപ്പുകളെക്കുറിച്ചും ഉയർന്ന വിവാദങ്ങൾ പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. തോൽവിയെ ചൊല്ലി കേന്ദ്ര നേതൃത്വവും യോഗി അനുകൂലികളും പരസ്പരം പഴിചാരുകയാണ്. 2027-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ സ്വാധീനം കുറയ്ക്കാൻ കേന്ദ്രത്തിലെ ഒരു വിഭാഗം ശ്രമിക്കുമ്പോൾ, സ്വന്തം രാഷ്ട്രീയ അടിത്തറ ഭദ്രമാക്കാനുള്ള നീക്കങ്ങളിലാണ് മുഖ്യമന്ത്രി. വരും ദിവസങ്ങളിൽ രാമക്ഷേത്ര വിവാദങ്ങൾ യു.പി രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായേക്കും.


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






