മദ്യപന്മാർക്കും ബാറുടമകൾക്കും ഒരു ‘ഷോക്കിങ്’ വാർത്ത! വിറ്റുവരവ് നികുതി അടയ്ക്കാൻ മടി കാണിച്ച ബാറുകൾ പൂട്ടാൻ സംസ്ഥാന ജിഎസ്ടി വകുപ്പ് കച്ചമുറുക്കി ഇറങ്ങി. നികുതി നൽകാത്ത ബാറുകൾക്ക് ഇനിമേൽ ബവ്റിജസ് കോർപറേഷൻ മദ്യം നൽകില്ല. കണക്കുകൾ പ്രകാരംകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം സംസ്ഥാനത്തെ 260 ബാറുകളാണ് സർക്കാരിലേക്ക് നികുതി അടയ്ക്കാതെ പൂഴ്ത്തിവെച്ചത്.ഈ ബാറുകൾ കാരണം സർക്കാരിന് വിറ്റുവരവ് നികുതി ഇനത്തിൽ 100 കോടി രൂപ നഷ്ടമായി.എല്ലാ മാസത്തെയും നികുതി അടുത്ത മാസം 10-ാം തീയതിക്കുള്ളിൽ അടയ്ക്കണമെന്നാണ് നിയമം. എന്നാൽ പലരും ഇത് ഗൗനിച്ചില്ലമുൻപൊക്കെ ബാർ ലൈസൻസ് പുതുക്കണമെങ്കിൽ ജിഎസ്ടി വകുപ്പിന്റെ ‘നോ ഡ്യൂ സർട്ടിഫിക്കറ്റ്’ നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ആ നിയമം ഇല്ലാത്തതുകൊണ്ട് കുടിശിക വരുത്തിയവരും കൂളായി ലൈസൻസ് പുതുക്കി ബിസിനസ് തുടർന്നു.ആറു മാസത്തിലധികം കുടിശിക വരുത്തിയ ‘ബാറുകളുടെ’ ലിസ്റ്റ് ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർമാർ ബവ്കോ വെയർഹൗസുകളിലേക്ക് കൈമാറിക്കഴിഞ്ഞു. ഉടൻ തന്നെ ഇവർക്ക് നോട്ടീസ് എത്തും. ചുരുക്കത്തിൽനികുതി അടച്ച് ‘ക്ലിയർ’ ആക്കിയില്ലെങ്കിൽ ബാറുകളിലെ സ്റ്റോക്ക് തീരുന്നതോടെ അവിടെ ബോർഡ് തൂങ്ങിയേക്കും….“ഇന്ന് ഡ്രൈ ഡേ!”

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






