Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബയോഗത്തിന്റെ 44 ആം മത് വാർഷിക സമ്മേളനം, ജനുവരി 26ന് രാവിലെ 9.30 മുതൽ അടൂർ വെള്ളക്കുളങ്ങര ചിറ്റുണ്ടയിൽ തരകൻ പ്രാർത്ഥനാലയത്തിൽ വച്ച് നടക്കു.

അടൂർ : കേരളത്തിന്റെയും വിശിഷ്യ അടൂർ പ്രദേശത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായ അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബയോഗത്തിന്റെ 44 ആം മത് വാർഷിക സമ്മേളനം, ജനുവരി 26ന് രാവിലെ 9.30 മുതൽ അടൂർ വെള്ളക്കുളങ്ങര ചിറ്റുണ്ടയിൽ തരകൻ പ്രാർത്ഥനാലയത്തിൽ വച്ച് നടക്കുന്നതാണ്, 11ന് അനുസ്മരണവും, 11:30ന് കുടുംബ സംഗമം വാർഷിക സമ്മേളനവും കണ്ണങ്കോട് മാർത്തോമ്മ പള്ളിവികാരി റവ: കെ. എം. മാത്യു ഉദ്ഘാടനം ചെയ്ത് മുഖ്യസന്ദേശവും നൽകും, പ്രസിഡന്റ് ജെയിംസ് രാജന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ വൈദിക ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കിയ കുടുംബാംഗമായ റവ: നൈനാൻ ജേക്കബിനെയും, കുടുംബാംഗങ്ങളായ ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാം വാഴോട്ടിനെയും, കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഇ. കെ. ജേക്കബ് തരകൻ എന്നിവരെ ആദരിക്കുകയും, 2024- 2025 വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡുകളും, എൻഡോവ്മെന്റുകളും വിതരണം ചെയ്യുന്നതും ആണെന്ന് കുടുംബയോഗം ജനറൽ സെക്രട്ടറി അടൂർ സുഭാഷ് അറിയിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement