Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പതിമൂന്നുകാരിക്ക് നേരേ ലൈംഗികാതിക്രമം, ലിംഗം പ്രദർശിപ്പിക്കൽ: പ്രതിയെ പിടികൂടി

   പതിമൂന്നുകാരിക്ക് നേരേ തുടർച്ചയായി ലൈംഗികച്ചുവയോടെ മോശമായി സംസാരിക്കുകയും, ലൈംഗികാതിക്രമം കാട്ടുകയും, തുണിപൊക്കി കാണിക്കുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 25 നും 26 നുമിടയിൽ പലതവണ പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ പെരുമാറുകയും, സംസാരിക്കുകയും ഏറ്റവും ഒടുവിൽ വീട്ടുമുറ്റത്ത്  കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ശ്രദ്ധക്ഷണിച്ചശേഷം, വസ്ത്രം ഉയർത്തിക്കാട്ടുകയായിരുന്നു. 
   ചൈൽഡ്ലൈനിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പിങ്ക് പോലീസിലെ എസ് സി പി ഓ ജയ വ്യാഴാഴ്ച്ച കുട്ടിയുടെ  വീട്ടിലെത്തി ബന്ധുവിന്റെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന് തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് കൗൺസിലിംഗ് ലഭ്യമാക്കാൻ ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട്‌ നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിപ്പാറയിലെ വീടിനു സമീപത്തുനിന്നും രാത്രി 11.30 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മുമ്പ് പലപ്രാവശ്യം പ്രതിയുടെ ഭാഗത്തുനിന്നും ലൈംഗികച്ചുവയോടെയുള്ള സംസാരവും പ്രതികരണവും കുട്ടിക്കുനേരെ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വെളിവായി. 
   തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ   ഐ ഷിറാസ്, എസ് സി പി ഓ മാരായ പുഷ്പദാസ്, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement