കഞ്ചാവുമായി ആസ്സാം സ്വദേശിയായ അതിഥിതൊഴിലാളിയെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതി
നെതുടർന്ന് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആസ്സാം സ്വദേശിയായ യുവാവ് അറസ്റ്റിലായത്. ആസ്സാം കോരോയ്ഗുരി നാഗോൺ ഉദ്മാരി കാര്യാകുടി ഹോജായ് പോസ്റ്റിൽ ഡാബോക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ റഹീമുദ്ദീന്റെ മകൻ നജ്റുൽ ഇസ്ലാം (33) ആണ് ഇന്ന് പുലർച്ചെ പോലീസ് കസ്റ്റഡിയിലായത്. ഇയാളുടെ കയ്യിലെ കവറിൽ നിന്നും 300.74 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാട്ടിൽ നിന്നും കഞ്ചാവ് ഇവിടെയെത്തിച്ച് ചില്ലറവിൽപ്പന നടത്തിവന്ന പ്രതി പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു.
സംശയകരമായ സാഹചര്യത്തിൽ കയ്യിൽ ഒരു കവറുമായി മുത്തൂരിൽ വച്ച് കണ്ട് പോലീസ് സംഘം ചോദ്യം ചെയ്തപ്പോൾ, കവർ ഇയാൾ ഒളിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഓടി രക്ഷപ്പെടാൻ മുതിർന്നപ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി, കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോൾ വിൽപ്പനക്കായി കൈവശം വച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തു. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി. ഗ്രേഡ് എസ് ഐ ഡി ബിജു, എസ് സി പി ഓ മഹേഷ് കൃഷ്ണൻ, സി പി ഓ സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Home കഞ്ചാവുമായി അതിഥിതൊഴിലാളി പോലീസ് പിടിയിൽ