ചിലവുചുരുക്കൽ വാഗ്ദാനങ്ങൾ ലംഘിച്ച് യുഡിഎഫ് സർക്കാരിൽ റെക്കോർഡ് പേഴ്സണൽ സ്റ്റാഫ് നിയമനം. വി.ഡി. സതീശൻ മന്ത്രിസഭ ഇതുവരെ 489 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചുകഴിഞ്ഞു. മുഴുവൻ മന്ത്രിമാരുടെയും നിയമനം പൂർത്തിയാകുന്നതോടെ ആകെ എണ്ണം 700 കടക്കുമെന്നാണ് വിവരം.31 സ്റ്റാഫുകളുമായി മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിൽ. ആരോഗ്യമന്ത്രി കെ. മുരളീധരനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും 27 വീതം പേരെ നിയമിച്ചപ്പോൾ, നിയമസഭ സമ്മേളനം കഴിഞ്ഞാൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത ചീഫ് വിപ്പിന് പോലും 16 സ്റ്റാഫുകളുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ആകെ 400-ൽ താഴെ മാത്രമായിരുന്ന സ്റ്റാഫുകളുടെ എണ്ണമാണ്, ഉമ്മൻചാണ്ടി സർക്കാരിന്റെ ജംബോ മാതൃകയും കടന്ന് പുതിയ റെക്കോർഡിലേക്ക് നീങ്ങുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങൾക്കായി പ്രത്യേക തസ്തികകൾ സൃഷ്ടിച്ചാണ് തിരുകിക്കയറ്റലെന്നും, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും മുന്നണിയിൽ പരാതിയുണ്ട്. സാമ്പത്തിക ഞെരുക്കത്തിനിടയിലെ ഈ നിയമനമേള ഖജനാവിന് കനത്ത ബാധ്യതയാകുമെന്ന വിമർശനം ശക്തമാണ്.

#JanaShabdamnews #KeralaPolitics #UDFKerala #VDSatheeshan #KeralaNews #PersonalStaff #Controversy #KeralaAssembly #PoliticalUpdates #MalayalamNews #TrendingNewsKerala
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:








