വന്ധ്യതാ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ആശുപത്രിയിലെത്തിയ യുവാവിന് അവിശ്വസനീയവും അപൂർവവുമായ വൈദ്യശാസ്ത്ര അനുഭവം. സാധാരണ പുരുഷനായി ജീവിച്ചുപോന്ന 26-കാരന്റെ ശരീരത്തിൽ പൂർണവളർച്ചയെത്തിയ ഗർഭപാത്രം കണ്ടെത്തി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് യൂറോളജിസ്റ്റിന്റെ സഹായം തേടിയത്. കാഴ്ചയിലോ ശാരീരിക ലക്ഷണങ്ങളിലോ യാതൊരു അസ്വാഭാവികതയും യുവാവിന് ഉണ്ടായിരുന്നില്ല. എന്നാൽ പ്രാഥമിക പരിശോധനയിൽ വൃഷണസഞ്ചിയിൽ വൃഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബീജമില്ലായ്മ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ കണ്ടെത്തി.ഇതേത്തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് ഉദരഭാഗത്ത് പൂർണ വളർച്ചയെത്തിയ ഗർഭപാത്രവും മറ്റ് സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഡോക്ടർമാർ തിരിച്ചറിഞ്ഞത്.
വൈദ്യശാസ്ത്ര രംഗത്ത് അതീവ അപൂർവമായി മാത്രം കാണപ്പെടുന്ന ‘പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്റ്റ് സിൻഡ്രോം’ എന്ന ജനിതക-ഹോർമോൺ വ്യതിയാനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കി.
വിശദമായ പരിശോധനകൾക്ക് ശേഷം വിദഗ്ധ സംഘം ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തിൽ നിന്ന് ഗർഭപാത്രം വിജയകരമായി നീക്കം ചെയ്തു. പുരുഷ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തിയ സംഭവം മെഡിക്കൽ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്.Janashabdamnews #MedicalNews #HealthUpdate #PMDS #RareCondition #DelhiNews #ViralNewsMalayalam #ScienceFacts #HealthCare
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







