കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ അഭിമാന പദ്ധതിയായി കൊട്ടിഘോഷിച്ച് തുടക്കമിട്ട ലോക കേരള സഭ ഇനി തുടരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ പതിപ്പിനായി സർക്കാർ പണം വകയിരുത്തിയിട്ടില്ലെന്നും, മുൻപ് നടത്തിയ രീതിയിലുള്ള സമ്മേളനങ്ങൾ തുടരേണ്ടതില്ല എന്നത് രാഷ്ട്രീയ തീരുമാനമാണെന്നുമാണ് സർക്കാരിന്റെ നിലപാട്.അതേസമയം, കഴിഞ്ഞ ബജറ്റിൽ ലോക കേരള സഭയ്ക്കായി രണ്ട് കോടി രൂപ അനുവദിച്ചത് വിവാദമായെങ്കിലും, അത് സമ്മേളനത്തിനല്ലെന്നും സെക്രട്ടേറിയറ്റിന്റെ ഭരണച്ചെലവുകൾക്കും നോർക്കയുടെ ബിസിനസ് ലീഡർഷിപ്പ് മീറ്റിനുമാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

ലോക കേരള സഭ പൂർണ്ണമായും നിശ്ചലമായതോടെ, വിദേശത്തുള്ള പ്രവാസി സംഘടനകൾക്കും പ്രതിനിധികൾക്കും തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും സർക്കാരിന് മുന്നിൽ നേരിട്ടെത്തിക്കാനുള്ള വലിയൊരു വേദിയാണ് നഷ്ടപ്പെടുന്നത്. പ്രവാസികളുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ എത്തിച്ചിരുന്ന ഈ പൊതുവേദി ഇല്ലാതായതിൽ പ്രവാസി സമൂഹത്തിൽ വലിയ നിരാശയും അനിശ്ചിതത്വവും പടരുകയാണ്.
#janashabdamnews #LokaKeralaSabha #PravasiNews #KeralaNews #MalayalamNews #KeralaGovernment #PravasiMalayali #KeralaPolitics #NORKA #ഗൾഫ്മലയാളി
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






