കാസർകോട്ട് 130 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ മൂന്നുപേരിൽ ഒരാൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ അംഗം ആണെന്ന വിവാദംകടുക്കുകയാണ്. കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മുഹമ്മദ് ഹുസൈൻ വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററായി പ്രവർത്തിച്ചയാളാണെന്നും ഇയാളുടെ പ്രൊഫൈലിൽ “ടീം വി.ഡി. സതീശൻ / സോഷ്യൽ മീഡിയ കോഓർഡിനേറ്റർ” എന്ന് വ്യക്തമായി ചേർത്തിട്ടുണ്ടെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.വി.ഡി. സതീശൻ മുൻപ് ഇയാളുടെ വീട് സന്ദർശിച്ചതിന്റെ വീഡിയോകളും അക്കൗണ്ടിലുണ്ട്.

പിടിയിലായ മറ്റൊരു പ്രതിയായ അബ്ദുൾ സലാം മന്ത്രിപി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പം നിയമസഭയിൽ എത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാൽ അറസ്റ്റിലായ കെ.എച്ച്. മുഹമ്മദ് ഹുസൈനെ മുൻപ് കണ്ടിട്ടുണ്ട് എന്നും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് അറസ്റ്റിന് ശേഷമാണ് അറിഞ്ഞതെന്നും മുഖമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പിടിയിലായ വ്യക്തി യൂത്ത് കോൺഗ്രസിന്റെ നേതാവോ ഭാരവാഹിയോ അല്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷും വ്യക്തമാക്കി.

ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#KeralaPolitics #VDSatheesan #janashabdamnews #KeralaNews #KasaragodNews #MDMA #KeralaPolice #CPIM #CongressKerala #LatestKeralaNews #PoliticalControversy #KeralaUpdates #ViralNewsKerala






