Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി തെരുവുനായ്ക്കൾ, അക്രമി പിടിയിൽ!

മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ നടന്ന ക്രൂരമായ ലൈംഗികാതിക്രമ ശ്രമം ധീരമായി ചെറുത്ത് തോൽപ്പിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂർ എൻ.ജി.ജി.ഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് സംഭവം. അക്രമിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് തുരത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടി.
വെള്ളിയാഴ്ച പുലർച്ചെ റോഡരികിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന യുവതിയെ ലക്ഷ്യമിട്ടാണ് മദ്യലഹരിയിലായിരുന്ന പ്രതി എത്തിയത്. ഇയാൾ യുവതിയുടെ അടുത്തേക്ക് നീങ്ങിയതോടെ സമീപത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ നിർത്താതെ കുരച്ചു. നായ്ക്കൾ യുവതിയുടേതാണോയെന്ന് ഇയാൾ ചോദിക്കുന്നതും, അവയെ ഓടിക്കാൻ കല്ലെടുത്തെറിയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.എന്നാൽ ഭയന്നുമാറാതെ നിന്ന നായ്ക്കൾ, പ്രതി യുവതിയെ ബലമായി ഉപദ്രവിക്കാൻ തുനിഞ്ഞതോടെ തുടരെ ആക്രമിച്ച് പ്രതിയെ തുരത്തിയോടിച്ചു.സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച് തുടിയലൂർ പോലീസ് നടത്തിയ വേഗത്തിലുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

#janashabdamnews #StreetDogs #HeroicDogs #AnimalHeroes #CoimbatoreNews #FaithfulAnimals #Humanity #CrimeNews #ViralNews #KeralaReels

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:

💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:

👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

📘 ഫേസ്ബുക്ക് പേജ്:

👉 https://www.facebook.com/share/RqdfS5tcKgdQpSjc/

▶️ യൂട്യൂബ് ചാനൽ:

👉 https://www.youtube.com/@JanaShabdamNews

🌐 വെബ്‌സൈറ്റ്:

👉 https://janashabdamnews.com

📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

6235689163, 6235689039


Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement