Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി രൂക്ഷം; 133ദുരിതാശ്വാസ ക്യാമ്പുകളിലായികഴിയുന്നത് 6040 പേർ

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴക്കെടുതിയിൽ പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആദ്യം മെല്ലെ ആയിരുന്നു എങ്കിലും    ഇന്നലെ മുതൽ ഊർജ്ജിതമായി. മന്ത്രി  PC വിഷ്ണുനാഥ് പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.മന്ത്രിമാരായ രമേശ് ചെന്നിത്തല കോഴഞ്ചേരിയിലും അനിൽ കുമാർ പത്തനംതിട്ടയിലും എത്തി കാര്യങ്ങൾ വിലയിരുത്തി. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 130Âദുരിതാശ്വാസÂക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിൽ 1,794 കുടുംബങ്ങളിലെ 5,940Âആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുരുഷന്മാർ: 2,482,സ്ത്രീകൾ: 2,556,കുട്ടികൾ:925,ഗർഭിണികൾ: 3 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് തിരുവല്ലയിലാണ്—74 ക്യാമ്പുകൾ. ഇവിടെ 1,116 കുടുംബങ്ങളിലെ 3,762 പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

കോഴഞ്ചേരി താലൂക്കിൽ 22 ക്യാമ്പുകളിലായി 326 കുടുംബങ്ങളിലെ 1,122 പേരും, റാന്നി താലൂക്കിൽ10 ക്യാമ്പുകളിൽ 121 കുടുംബങ്ങളിലായി 384 പേരും ഉണ്ട്. മല്ലപ്പള്ളിയിൽ 17 ക്യാമ്പുകളിൽ 149 കുടുംബങ്ങളിലെ 519 പേർ കഴിയുന്നു.കോന്നി യിൽ 4 ക്യാമ്പുകളിലായി 68 കുടുംബങ്ങളിലെ 112 പേർ താമസിക്കുന്നുണ്ട്. അടൂർ താലൂക്കിൽ 3 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 14 കുടുംബങ്ങളിലെ 41 പേരാണ് ഇവിടെയുള്ളത്.കനത്ത മഴയും പ്രകൃതിക്ഷോഭവും ജില്ലയിലാകെ 40 വില്ലേജുകളയാണ് ബാധിച്ചത് .2 വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

.ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായത് ആറൻമുളയിലാണ്. ചെങ്ങന്നൂർ,കോഴഞ്ചേരി,കിടങ്ങന്നൂർ തുടങ്ങിയ സ്ഥലഅളിലേക്കുള്ള റോഡുകൾ വെള്ളത്തിലായതു മൂലം ഗതാഗതം തടസ്സപ്പെട്ടു. 

Advertisement

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉന്നതിയായ ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിൽ പ്രളയം നൂറോളം വീടുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കി.പ്രളയബാധിത പ്രദേശമായ എഴിക്കാട് ഉന്നതിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്, കമ്മ്യൂണിറ്റി സെന്ററിൽ പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എഴിക്കാട് ഉന്നതിയിൽ 36 ഏക്കറിലായി 450 കുടുംബങ്ങളാണ് ഉള്ളത്. നീർവിളാകം പുഞ്ചയിൽ വെള്ളം കയറുമ്പോൾ ആദ്യം ദുരിതത്തിലാവുന്നത് ഉന്നതിയുടെ വടക്ക് പടിഞ്ഞാറ് ഭാഗതുള്ള 20 കുടുംബങ്ങളാണ്. അടുത്തിടെ മൂന്ന് പേർക്ക് ഷിഗല്ല റിപ്പോർട്ട് ചെയ്ത പ്രദേശമാണ്് എഴിക്കാട്.പ്രദേശവാസികൾക്ക് ആശ്രയമായി വല്ലനഎസ്.എൻ.ഡി.പി ഗവൺമെന്റ് യു.പി. സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് ഉണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ള മറ്റൊരു പ്രധാന കേന്ദ്രമാണ് നീർവിളാകം  എം.ഡി.എൽ.പി. സ്കൂൾ. നീർവിളാകം പേരങ്ങാട് ഉന്നതി പിരളശ്ശേരി ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കായി പുത്തൻകാവ് മാർ പീലക്സിനോസ് യു.പി. സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പുറം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന എല്ലാ വഴികളും പ്രളയ ജലത്തിൽ മുങ്ങിയതിനാൽ നീർവിളാകം ശരിക്കും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഗ്രാമീണ വിനോദ വിശ്രമകേന്ദ്രമായ ബാംഗ്ളൂർ റോഡ് നിലയില്ലാത്ത വിധത്തിൽ വെള്ളത്തിലായി. ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് ചെയ്ത കൃഷികൾ ആറൻമുള പഞ്ചായത്തിൽ വ്യാപകമായി വെള്ളത്തിലായി. പ്രളയം ബാധിക്കാത്ത സ്ഥലങ്ങളിൽ പോലും വെള്ളം കെട്ടി നിന്ന് പച്ചക്കറി, ഏത്ത വാഴ, കുരുമുളക് കൃഷികൾ നശിച്ചു കൊണ്ടിരിക്കുകയാണ്.നാല് നാളായി ഈ പ്രദേശങ്ങളിൽ വൈദ്യുതിയും ഇല്ല. കിണറിൽ നിന്നും വെള്ളം പമ്പ് ചെയ്യാനും സെൽ ഫോൺ ചാർജ്ജ് ചെയ്യുവാനും കഴിയാത്ത സ്ഥിതിയാണ്. ഫ്രിഡ്ജുകളിൽ സൂക്ഷിച്ച ജീവൻ രക്ഷാ ഔഷധങ്ങളും നശിച്ചു. വിവിധ ഉന്നതികളിലേതടക്കം മല വെള്ളം കയറിയ കിണറുകൾ മലിനപ്പെട്ടതു കാരണം ശുദ്ധ ജലത്തിനും ബുദ്ധിമുട്ടുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിവരുന്നുണ്ട് എന്ന് ജില്ല ഭരണകൂടം അറിയിച്ചു. എന്നാൽ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വേണ്ടത്ര ഇല്ല എന്ന് ആക്ഷേപവും ശക്തമാണ്.അബിൻ വർക്കി എം.എൽഎ യും മുൻ മന്ത്രി വീണാ ജോർജും കോഴഞ്ചേരി, വല്ലന, എഴിക്കാട് പ്രദേശങ്ങളിലെ ക്യാമ്പുകളും ദുരിത ബാധിത മേഖലകളും സന്ദർശിച്ചു. 

ന്യൂസ് ബ്യൂറോ- കോഴഞ്ചേരി

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Pathanamthitta #Aranmula #KeralaRains #FloodRelief #KeralaFloods #WayanadIdukki #ReliefCamp #NewsUpdate #MalayalamNews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement