പത്രപ്രവർത്തക ഇ. ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അത് വെറും ‘തള്ളാണെന്ന്’ പറഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ ഏകദേശം 55 കോടി രൂപ (58 ലക്ഷം ഡോളർ) നഷ്ടപരിഹാരം ഉടൻ എണ്ണി നൽകാനാണ് യുഎസ് ഫെഡറൽ കോടതിയുടെ ഉത്തരവ്.
സംഭവം നടക്കുന്നത് ഏതാണ്ട് 30 വർഷം മുൻപാണ്. ന്യൂയോർക്കിലെ ഒരു തുണിക്കടയിലെ വസ്ത്രം മാറുന്ന മുറിയിൽ വെച്ച് ട്രംപ് തന്നെ പീഡിപ്പിച്ച കാര്യം 2019-ൽ ജീൻ കരോൾ തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ടു. ട്രംപ് പതിവുപോലെ “ഇതൊക്കെ ശുദ്ധ നുണയാണ്, അവരെ എനിക്ക് അറിയുക പോലുമില്ല” എന്ന് പറഞ്ഞ് കരോളിനെ നന്നായി അധിക്ഷേപിച്ചു. ഇതോടെ കരോൾ നേരെ കോടതി കയറി.
കോടതി വിധി വന്നതോടെ ഒന്നു തടിയൂരാൻ ട്രംപ് സുപ്രീം കോടതി വരെ പോയെങ്കിലും അവിടെയും രക്ഷയുണ്ടായില്ല. “പൈസ തൽക്കാലം കൊടുക്കാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ” എന്ന് ചോദിച്ച് ട്രംപ് കൊടുത്ത അവസാന അപ്പീലും കോടതി ‘തള്ളിക്കളഞ്ഞതോടെ’ ഇനി മറുവാക്കില്ലാതെ പണം കൈമാറേണ്ട അവസ്ഥയിലാണ് ട്രംപ്!
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#TrumpVsCarroll #DonaldTrump #EJeanCarroll #USCourtRuling #DefamationCase #JusticeServed #USNews #CurrentAffairs #BreakingNews
#janashabdamnews #janashabdham #trending #awards #malayalamnews #malayalam #growyourchannel #moresubscribers2026 #indianews
#pathanamthitta #malayalamchannel
#fastnews #newsanalysis
#pressclub #crimenews







