റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. കപ്പൽ ഗതാഗത ഡാറ്റാ നിരീക്ഷകരായ ‘കെപ്ലർ’ (Kpler) നൽകുന്ന കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം 2.8 ദശലക്ഷംബാരലായി ഉയർന്നു. രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 55.5 ശതമാനവും ഇപ്പോൾ റഷ്യയിൽ നിന്നാണ്.റഷ്യൻ എണ്ണയ്ക്കൊപ്പം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലും വർധനയുണ്ടായിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ആരംഭിച്ചതിനെത്തുടർന്ന് സൗദിഅറേബ്യ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ വരവും ഇന്ത്യൻ റിഫൈനറികൾ കൂട്ടിയിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള കയറ്റുമതി ജൂണിലെ പ്രതിദിനം 2.9 ലക്ഷം ബാരലിൽ നിന്ന് ജൂലൈയിൽ 4.2 ലക്ഷം – 4.5 ലക്ഷം ബാരലായി ഉയർന്നു.ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതിവർധിച്ചിട്ടുണ്ട് .റഷ്യ ഇന്ത്യക്ക് നൽകിയിരുന്ന വലിയ വിലക്കിഴിവ് ഇപ്പോൾ ബാരലിന് 2-3 ഡോളറായി ചുരുങ്ങിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#India #RussianOil #OilImports #EconomyNews #IndianEconomy #Kpler #MiddleEastOil #SaudiArabia #CrudeOil #NewsUpdates #MalayalamNews








