കൊല്ലം തുറമുഖത്ത് അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട വിദേശ ചരക്കുകപ്പലിൽ വെൽഡിങ് ജോലികൾക്കിടെ പൊട്ടിത്തെറി. അപകടത്തിൽ കപ്പലിലെ എൻജിനീയർ ഉത്തർപ്രദേശ് സ്വദേശിയായ സത്യപ്രകാശിന് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ നിന്ന് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് അരിയുമായി പോകുകയായിരുന്ന ‘ഐ.ഒ.എൽ. സഫയർ’ എന്ന കപ്പലിലാണ് അപകടമുണ്ടായത്. ജനറേറ്റർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 23-നാണ് കപ്പൽ കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ജനറേറ്റർ റൂമിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിയുണ്ടായത്. വിവരമറിഞ്ഞയുടൻ തീരദേശ പൊലീസും പോർട്ട് അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇയാളെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കപ്പലിലെ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നതിന് മുൻപ് അണയ്ക്കാൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#KollamPort #ShipExplosion #KollamNews #KeralaNews #BreakingNews #Kollam #KeralaNewsUpdates #LatestNewsMalayalam #ShipAccident #KeralaLocalNews #ReelsKerala #MalayalamNews #Janashabdamnews







